1470-490

വർഗ്ഗീയത വളർത്തി ശ്രീകുമാർ ഇഴുവപ്പാടി ഫേസ്ബുക്ക് പോസ്റ്റ്

ഗുരുവായൂർ: വർഗ്ഗീയത വളർത്തി സമൂഹത്തിൽ കലാപം സ്രിഷ്ടിയ്ക്കാൻ ഉദ്ദേശിച്ചാണ് ശ്രീകുമാർ ഇഴുവപ്പാടി സ്വന്തം ഫേസ്ബുക്ക് പേജിൽ കളവും ആക്ഷേപകരവുമായ പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളതെന്ന് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്. ഗുരുവായൂർ ക്ഷേത്രം തന്ത്രിയെയും ദേവസ്വം ചെയർമാനെയും വ്യക്തിഹത്യ ചെയ്തും അസത്യം പ്രചരിപ്പിച്ചുമാണ് ശ്രീകുമാർ ഇഴുവപ്പാടി പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഉപദേവതാ കലശം ക്ഷേത്രം തന്ത്രിയുടെ നിർദ്ദേശപ്രകാരം ജൂൺ മാസം 22 മുതൽ 27 വരെ നടത്തുവാൻ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഈ മാസം 10 ന് രാവിലെ തന്നെ ഉത്തരവിട്ട് ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർക്ക് നിർദ്ദേശം നൽകിയിരുന്നു. അതിന് കടകവിരുദ്ധമായാണ് ശ്രീകുമാർ ഈഴുവപ്പാടി വ്യാജ പോസ്റ്റിട്ടത്.
ഗുരുവായൂരിൽ നിന്നും പുറത്തു വരുന്ന ഇത്തരം വ്യാജവാർത്തകൾ പലതും ക്ഷേത്രസംവിധാനത്തെ തകർക്കുവാൻ ഉള്ള ചില തൽപരകക്ഷികളുടെ കാലങ്ങളായുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ചെയർമാൻ, അഡ്മിനിസ്‌ട്രേറ്റർ, മെമ്പർമാർ എന്നിവരെ വ്യക്തിപരമായി വരെ അപകീർത്തിപ്പെടുത്തുന്നതിൽ തുടങ്ങി ഇപ്പോൾ ആദരണീയനായ ക്ഷേത്രം തന്ത്രിയ്ക്ക് എതിരെ വരെ ഇത്തരം വ്യാജ ആരോപണങ്ങളും വാർത്തകളും ഇക്കൂട്ടർ ഇറക്കി തുടങ്ങിയിരിക്കുന്നു. അത്തരം ശ്രമങ്ങളെ നിയമപരമായി തന്നെ ശക്തമായി ദേവസ്വം നേരിടുന്നതിന്റെ ആദ്യഘട്ടമായാണ് പോലീസിൽ പരാതിപ്പെട്ടതെന്നും ചെയർമാൻ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളുമെന്ന് ടെമ്പിൾ പോലീസ് സി.ഐ എ.അനന്തകൃഷ്ണൻ ഉറപ്പു നൽകിയിട്ടുള്ളതായും ചെയർമാൻ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241