1470-490

ബഹിരാകാശ നിലയം ഇന്നു മുതൽ കേരളത്തിന് മുകളിൽ

ജൂൺ 11 മുതൽ ജൂൺ 20 വരെ അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ പോകുന്നതും, കേരളത്തിൽ നിന്ന് വീക്ഷിക്കാൻ കഴിയുന്നതുമായ ദിവസങ്ങളുടെ കണക്കാണ് താഴെ കൊടുത്തിരിക്കുന്നത്.

ജൂൺ 11
തുടങ്ങുന്നത്: 07:03.19 PM IST
ദൈർഘ്യം: 6 മിനുട്ട് 9 സെക്കൻഡ്.

ജൂൺ 12
തുടങ്ങുന്നത്: 07:52.50 PM IST
ദൈർഘ്യം: 4 മിനുട്ട് 35 സെക്കൻഡ്

ജൂൺ 13
തുടങ്ങുന്നത്: 07:04.12 PM IST
ദൈർഘ്യം: 6 മിനുട്ട് 17 സെക്കൻഡ്

ജൂൺ 18
തുടങ്ങുന്നത്: 05:11.52 AM IST
ദൈർഘ്യം: 3 മിനുട്ട് 21 സെക്കൻഡ്

ജൂൺ 20
തുടങ്ങുന്നത് : 05:11.44 AM IST
ദൈർഘ്യം: 5 മിനുട്ട് 59 സെക്കൻഡ്.
ഏറ്റവും കൂടുതൽ ദൃശ്യമാകുന്നത് : ജൂൺ 10 ന് വൈകീട്ടും , ജൂൺ 20 ന് പുലർച്ചെയും.

ജൂൺ 10

അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ത്യക്ക് കുറുകെ പറക്കും. ഗുജറാത്ത് തീരം തൊട്ട് ഇന്ത്യൻ മണ്ണിൽ ദൃശ്യമാവുമെങ്കിലും കടലിനു മുകളിൽ ആയിരിക്കും മിക്ക സമയവും. കരയെ സ്പർശിക്കുന്നത് വടക്ക് പടിഞ്ഞാറൻ കേരളത്തിന്റെ നെറുകിലാണ്.

🔹ഏകദേശം കാസർഗോഡ് തൊട്ട് കേരളത്തിൽ ദൃശ്യമാകുന്ന നിലയം, മികച്ച കാഴ്ചകൾ ഒരുക്കുന്നത് വടക്കൻ ജില്ലകളിലാണ്.

🔹കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം,പാലക്കാട് ജില്ലകളുടെ നേരെ മുകളിലൂടെ പോവുന്നുണ്ടെങ്കിലും, മറ്റു ജില്ലകളിലും ഇവ ദൃശ്യമാണ്.

🔹ഇന്ത്യൻ സമയം വൈകീട്ട് 7.50 ന് തന്നെ കൃത്യം കാഴ്ച്ച ആരംഭിക്കും.
കണ്ണുകൾ ഫോക്കസ് അഡ്ജസ്റ്റ് ചെയ്യേണ്ടത് കൊണ്ട്, 5 മിനുട്ട് മുമ്പ് എങ്കിലും നിർദിഷ്ട സ്ഥാനത്തേക്ക് നോക്കി കൊണ്ടിരുന്നാൽ, കാഴ്ച്ച എളുപ്പമാകും.

🔹വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന് വരുന്ന നിലയം, കിഴക്ക് – വടക്ക് കിഴക്ക് ഭാഗത്ത് കൂടി കടന്ന്, തെക്ക് – കിഴക്കൻ ഭാഗത്ത് തമിഴ്നാടിന്റെ തൂത്ത്കുടി ഭാഗം വഴി ഏറ്റവും താഴെ വഴി ശ്രീലങ്കയുടെ കൊളംബോയിലെ ഒരു അരിക് വഴി പോകും.

🔹പാലക്കാട് ഉളളവർ,
7.45 ആവുമ്പോൾ തന്നെ, നിങ്ങളുടെ കൃത്യം കിഴക്ക് ഭാഗം നോക്കി നിൽക്കുക. 5-6 മിനിറ്റിനകം നിങ്ങളുടെ ഇടത്ത് ഭാഗത്ത് മുകളിൽ ആകാശത്ത് 10 ഡിഗ്രീ യില് കാണും. തുടർന്ന്, നിങ്ങള് നിങ്ങളുടെ തല വലതു വശത്തേക്ക് ചരിച്ച് കൊണ്ടിരിക്കണം. കിഴക്ക് – വടക്ക് കിഴക്ക് ഭാഗത്തായി പരമാവധി ഉയരത്തിൽ 86 ഡിഗ്രീ, എത്തും. പിന്നീട് തെക്ക് കിഴക്കൻ ഭാഗത്തേക്ക് താഴ്ന്ന് പോകും.

Comments are closed.