1470-490

പ്രതിഷേധ ധർണ്ണ നടത്തി

വടക്കാഞ്ചേരി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി നഗരസഭക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഹൈമാസ്റ്റ് ലൈറ്റ് കാത്തിക്കാതിൽ പ്രതിഷേധിച്ച് നടത്തിയ ധർണ്ണ മുതിർന്ന കോൺഗ്രസ് നേതാവ് പ്രഭാകരൻ കുന്നത്തുള്ളി ഉദ്ഘാടനംചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ. സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് എ.എസ്. ഹംസ, ടി.വി. സണ്ണി, എം.എച്ച്. ഷാനവാസ്, സിന്ധു സുഹ്മണ്യൻ, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ഒ.ആർ. രാമചന്ദ്രൻ, കോൺഗ്രസ് നേതാക്കളായ കണ്ണൻ നായർ, കൃഷ്ണ കുമാർ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.