1470-490

ഓൺ ലൈൻ പഠന സൗകര്യം ഒരുക്കി….

ഓൺ ലൈൻ പഠന സൗകര്യം ഒരുക്കി മലബാർ അഗ്രികൾച്ചറിസ്റ്റ് ആന്റ് വർക്കേഴ്സ് ഡവലപ്പ്മെന്റ് ആന്റ് വെൽഫെയർ കോ.ഓപ്പ. സൊസൈറ്റി…. കുറ്റ്യാടി:- ടെലിവിഷൻ മൊബൈൽ സംവിധാനം ഇല്ലാ.ത്തത് കാരണം പഠനം വഴിമുട്ടിയകായക്കൊടി പഞ്ചായത്തിലെ പൂക്കാട് നിടും കുന്നുമ്മൽ ഉഷ രാജു ‘ ദമ്പതികളുടെ മകളായ രാഗ പ്രിയയ്ക്ക് മലബാർ അഗ്രികൾച്ചറിസ്റ്റ് ആന്റ് വർക്കേഴ്സ് ഡവലപ്പ്മെന്റ് ആന്റ് വെൽഫെയർ കോ-ഓപ്പ സൊസൈറ്റി വടകര വകയുള്ള ടെലിവിഷൻ സെറ്റ് സംഘം പ്രസിഡന്റ് ശ്രീ കെ സി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ കോഴിക്കോട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിംഗ്) ശ്രീ എ.കെ അഗസ്റ്റി കൈമാറി .ചടങ്ങിൽ സംഘം സെക്രട്ടറി വി.കെ ദിനേശൻ, വൈസ് പ്രസിഡന്റ് രാജൻ പുളിയത്ത്. ഡയരക്ടർ എം.എം ദിനേശൻ പി.പി ശശി, അധ്യാപകരായ പി.വി രാജേന്ദ്രൻ, പി.കെ സണ്ണി ,പി. ഷിജിത്ത് എന്നിവർ സംസാരിച്ചു

Comments are closed.