ഓൺലൈൻ ക്ലാസ്സ്: മാതൃകയായി റസിഡൻസ് അസോസിയേഷൻ

ബാലുശ്ശേരി: കോവിഡ് കാരണം അടഞ്ഞു പോയ വിദ്യാലയങ്ങളെ ലൈവ് ക്ലാസുകൾ കൊണ്ട് ധന്യമാക്കുകയാണ് കിനാലൂരിലെ സർഗം റസിഡൻസ് അസോസിയേഷൻ. ഹൈസ്കൂൾ വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ചു പ്രഗത്ഭരായ അധ്യാപകരുടെ കീഴിൽ ലൈവ് വീഡിയോ ക്ലാസുകൾ എല്ലാ ദിവസവും നൽകുന്നതിന് വേണ്ടി സജ്ജീകരിച്ച ഓൺലൈൻ ലൈവ് വീഡിയോ ക്ലാസ്സ് റൂം ഉൽഘാടനം വാർഡ് മെമ്പർ നാസർ പി കെ ഉദ്ഘാടനം ചെയ്തു.
കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് ലൈവ് സമാന്തര വിദ്യാഭ്യാസത്തിന് അവസരമൊരുക്കിയ അസോസിയേഷനെ അദ്ദേഹം അഭിനന്ദിച്ചു. സർഗം ചെയർമാൻ മുഹമ്മദ് കാരണാേത്ത് അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് റിട്ടയേർഡ് പ്രൊഫസർ അബ്ദുറഹിമാൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സർഗം കൺവീനർ എൻ എൻ ഷാനവാസ് പദ്ധതി വിശദീകരിച്ചു.അൽത്താഫ് മാസ്റ്റർ കിനാലൂർ ആദ്യ ക്ലാസ്സിന് നേതൃത്വം നൽകി. സർഗം ഭാരവാഹികളായ ദിനേശൻ, അബ്ദുസ്സലീം കെ, അബ്ദുൽ നാസർ സി, പ്രഭാകരൻ പി കെ, ശരീഫ് ടി എം, അസൈനാർ കെ,കബീർ കുനിയിൽ, മനാഫ് എളേടത്ത് എന്നിവർ പ്രസംഗിച്ചു.
Comments are closed.