1470-490

ദേശീയ സാമ്പിള്‍ സര്‍വേ തുടങ്ങി


കോവിഡ് 19 സുരക്ഷാ മുന്‍കരുതലോടെ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍.എസ്.ഒ) വിവിധ ദേശീയ സാമ്പിള്‍ സര്‍വേകള്‍ ആരംഭിച്ചു. 78-ാമത് സാമൂഹിക സാമ്പത്തിക സര്‍വേ, തൊഴില്‍ സേനാ സര്‍വേ, അര്‍ബന്‍ ഫ്രെയിം സര്‍വേ എന്നിവയാണ് കണ്ടെയ്‌മെന്റ് സോണുകള്‍ ഒഴികെയുള്ള വിവിധ സാമ്പിള്‍ യൂനിറ്റുകളില്‍ നടത്തിവരുന്നത്.തൃശൂര്‍ മുതല്‍ കാസര്‍ഗോഡ്  വരെയുള്ള ഏഴ് ജില്ലകളിലെ സര്‍വേ കോഴിക്കോട് എന്‍.എസ്.ഒയാണ് നടത്തുന്നത്. ജില്ലാ കലക്ടര്‍മാര്‍മാരുമായും പ്രാദേശിക ഭരണകൂടങ്ങളുമായും ഇക്കാര്യം ചര്‍ച്ച ചെയ്തതായി റീജിയനല്‍ ഡയറക്ടര്‍ അറിയിച്ചു. സര്‍വേ നടത്തുന്ന ഉദ്യോഗസ്ഥരോട് കോവിഡ് സുരക്ഷാ മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍വേയുമായി ജനങ്ങള്‍ പൂര്‍ണ്ണമായി  സഹകരിക്കണമെന്ന് റീജിയനല്‍ ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.

Comments are closed.