1470-490

മാസ്ക്കുകളും ഫലവൃക്ഷത്തൈകളും വിതരണം ചെയ്തു

ഇരിമ്പിളിയം ബഡ്സ് റിഹാബിലിറ്റി സെന്ററിലെ കുട്ടികൾക്ക് മാസ്ക്കുകളും ഫലവൃക്ഷത്തൈകളും വിതരണം ചെയ്തു

വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്തിലെ ബഡ്സ് റിഹാബിലിറ്റി സെന്ററിലെ കുട്ടികൾക്ക് മാസ്ക്കുകളും ഫലവൃക്ഷത്തൈകളും, ധാന്യ കിറ്റുകളും വിതരണം ചെയ്തു.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുഴുവൻ കുട്ടികളുടെയും വീടുകളിലേക്ക് ഇവ എത്തിച്ചു നൽകി. പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബഡ്സ് റിഹാബിലിറ്റി സെന്ററിലെ 34 ഓളം കുട്ടികൾക്കാണ് മാസ്കുകളും ഫലവൃക്ഷത്തൈകളും ധാന്യ കിറ്റുകളും വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി.അമീർ, ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ഉമ്മു കുൽസു, മെമ്പർമാരായ സി.പി.ഉമ്മുകുൽസു, പള്ളത്ത് വേലായുധൻ, മമ്മു പാലോളി,പ്രധാന അദ്ധ്യാപിക അംബിക ടീച്ചർ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ദാമോദരൻ,രമ്യ, സുജിത, അലി അനീസ് എന്നിവർ നേതൃത്വം നൽകി.
മുഴുവൻ കുട്ടികളുടെയും രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

Comments are closed.