കോഴിക്കോട്ട് ഭൂഗർഭ സ്‌റ്റേഷൻ, തൃശൂരിൽ ആകാശസ്‌റ്റേഷൻ

തിരുവനന്തപുരം മുതൽ കാസർകോടുവരെ 531 കിലോമീറ്ററിൽ നിർമ്മിക്കുന്ന ആ കാൾ പാതയ്ക്ക് ഇനി വേണ്ടത് കേന്ദ്രാനുമതി ‘ മണിക്കൂറിൽ 180 മുതൽ 200 കിലോ മീറ്റർവരെ വേഗമുണ്ടാകും. തിരുവനന്തപുരത്തുനിന്ന് ഒന്നര മണിക്കൂറിനുള്ളിൽ എറണാകുളത്തെത്താം. ഒമ്പതു ബോഗിയുണ്ടാകും. 645 പേർക്ക് യാത്ര ചെയ്യാം. ബിസിനസ്, സ്റ്റാന്റേർഡ് എന്നിങ്ങനെ രണ്ടുതരം നിരക്ക് ഉണ്ടാകും.
കോഴിക്കോട്ട് ഭൂഗർഭ സ്‌റ്റേഷൻ, തൃശൂരിൽ ആകാശസ്‌റ്റേഷൻ
തൃശൂരിൽ അർധ അതിവേഗ റെയിൽവേ സ്‌റ്റേഷൻ ഇന്റർചെയ്ഞ്ച് സൗകര്യത്തോടെ ഉയർന്നുനിൽക്കുന്ന തരത്തിലായിരിക്കും. ഇപ്പോഴത്തെ തൃശൂർ റെയിൽവേ സ്‌റ്റേഷന് ഇടതുഭാഗത്തായിട്ടാണിത്.
തൃശൂരിൽ മൂരിയാടിനു സമീപം ചരക്ക് സ്‌റ്റേഷനും പദ്ധതിയിലുണ്ട്. പ്രത്യേക വാഗണിൽ ചരക്കു വാഹനങ്ങൾ കൊണ്ടുപോകാൻ വേണ്ടിയാവും ഇത്. തിരൂർ സ്‌റ്റേഷൻ തറനിരപ്പിലാണു നിർമിക്കുന്നത്. ഇപ്പോഴത്തെ സ്‌റ്റേഷന്റെ ഇടതുഭാഗത്ത് 3.82 കിലോമീറ്റർ അകലെ നിലവിലുള്ള റെയിൽപാതയ്ക്കു സമാന്തരമായിട്ടായിരിക്കും സ്‌റ്റേഷൻ. കോഴിക്കോട് ഭൂഗർഭ സ്‌റ്റേഷനാണ് ആലോചനയിലുള്ളത്. നിലവിലുള്ള സ്‌റ്റേഷനു സമീപത്തായി ഭാവിയിൽ രണ്ടു സ്‌റ്റേഷൻ തമ്മിൽ എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുന്ന തരത്തിലായിരിക്കും നിർമാണം. കണ്ണൂരിൽ നിലവിലുള്ള സ്‌റ്റേഷന്റെ വലതുഭാഗത്തായിരിക്കും സ്‌റ്റേഷൻ.സോളാർ ഊർജം ഉപയോഗിച്ചാകും ട്രെയിൻ ഓടുക.
Comments are closed.