1470-490

5063 കോടിയുടെ കിഫ്‌ബി പദ്ധതികൾ

സംസ്ഥാനത്ത്‌ 5063 കോടി രൂപയുടെ കിഫ്‌ബി പദ്ധതികൾ ഒരുങ്ങുന്നു ‘ 6,26,289 ചതുരശ്ര മീറ്റർ കെട്ടിടനിർമാണം, 635 കിലോമീറ്റർ റോഡ്‌, 18,450 കിലോമീറ്ററിൽ ഒപ്‌റ്റിക്കൽ ഫൈബർ കേബിൾ, അഞ്ച്‌ കുടിവെള്ളപദ്ധതി, കുപ്പിവെള്ള ഉൽപ്പാദന ഫാക്ടറി തുടങ്ങിയവയും ലക്ഷ്യo. 50 കോടിക്കു മുകളിലുള്ള 125 പദ്ധതി ഡിസംബറിനുള്ളിൽ തീരും. കുണ്ടന്നൂർ, വൈറ്റില, എടപ്പാൾ ഫ്ലൈ ഓവറുകൾ ഉടൻ പൂർത്തിയാക്കും.

പൊതുമരാമത്തിൽ 45 പദ്ധതി
പൊതുമരാമത്തിലെ 1374 കോടിയുടെ 45 പദ്ധതി പട്ടികയിലുണ്ട്‌.  627 കിലോമീറ്ററിൽ 39 റോഡിന്റെ ചെലവ്‌ 1166 കോടി. 208 കോടിയിൽ ആറ്‌ പാലവും ഫ്‌ളൈ ഓവറുകളും പൂർത്തിയാകും. ജലവിഭവ വകുപ്പിന്‌ 166 കോടിയുടെ പദ്ധതികളുണ്ട്‌. സർക്കാർ ആശുപത്രികൾക്ക്‌ 145 കോടിയിൽ 76,068 ചതുരശ്രമീറ്റർ കെട്ടിടം നിർമിക്കും. 180 സ്‌കൂളുകൾക്ക്‌  754 കോടിയിൽ 3,05,487 ചതുരശ്രമീറ്റർ കെട്ടിടം പണിയും. 12 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ 188 കോടിയുടെ വികസനവുമുണ്ട്‌. ഐടി വകുപ്പിന്‌ 1748 കോടിയുടേതാണ്‌ ലക്ഷ്യം. 

Comments are closed.