1470-490

കലാമണ്ഡലം ആർട്ട് ഹൈസ്‌കൂളിലെ പ്രവേശന പരീക്ഷ ജൂൺ 30ന്

തൃശൂർ. കേരള കലാമണ്ഡലം കല്പിത സർവകലാശാല ആർട്ട് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനവുമായി ബന്ധപ്പെട്ട പൊതു വിജ്ഞാന പരീക്ഷ ജൂൺ 30 ന് കാലത്ത് 11 മണി മുതൽ ഒരു മണി വരെ കലാമണ്ഡലം ആർട്ട് ഹയർ സെക്കന്ററി സ്‌കൂളിൽ നടത്തും. പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ കലാമണ്ഡലത്തിലേക്ക് പ്രവേശനം അനുവദിക്കൂ. കോവിഡ് 19 സുരക്ഷയുടെ ഭാഗമായി മാസ്‌ക് നിർബന്ധമായും ധരിക്കണം. ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം.
2020 ജൂൺ ഒന്നിന് 14 വയസ്സ് പൂർത്തിയാകാത്തവർക്ക് അപേക്ഷ സമർപ്പിച്ചിട്ടും ഹാൾടിക്കറ്റ് ലഭിച്ചില്ലെങ്കിലും പരീക്ഷ എഴുതാം. കോവിഡിന്റെ പശ്ചാത്തലത്തിൽ പരീക്ഷാ തീയതിയിൽ മാറ്റം വന്നാൽ കലാമണ്ഡലം വെബ്സൈറ്റിൽ
www.kalamandalam.org പ്രസിദ്ധീകരിക്കുന്നതാണ്.

Comments are closed.