1470-490

ഇൻറർനെറ്റ് സൗകര്യം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം

ലോക് താന്ത്രിക് യുവജനതാദൾ രാം പൊയിൽ യൂനിറ്റ് നരിക്കുനി ബി എസ് എൻ എൽ ഓഫീസിന് മുമ്പിൽ നടത്തിയ ധർണ ദേശീയ പ്രസിഡണ്ട് സലീം മടവൂർ ഉൽഘാടനം ചെയ്യുന്നു

ഇൻറർനെറ്റ് സൗകര്യം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം : സലീം മടവൂർ, :-
നരിക്കുനി: –
ഓൺലൈൻ വിദ്യാഭ്യാസം നടപ്പിലാക്കുന്ന കാലഘട്ടത്തിലും, ഇൻറർനെറ്റ് ലഭിക്കാതെ മടവൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപത്തെ രാംപൊയിൽ പ്രദേശത്തെ വിദ്യാർത്ഥികളും, രക്ഷിതാക്കളും, ബുദ്ധിമുട്ടുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ട് സലീം മടവൂർ പറഞ്ഞു. മടവൂർ -രാംപൊയിൽ പ്രദേശത്ത് വിദ്യാർഥികൾക്ക് പഠിക്കാനും, പ്രവാസികൾക്ക് കുടുംബങ്ങളുമായി ബന്ധപ്പെടാനും, അതിവേഗ ഇൻ്റർനെറ്റ് സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക്ക് യുവജനതാ ദൾ രാംപൊയിൽ യുണിറ്റ് കമ്മറ്റി നരിക്കുനി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ അതിവേഗ ഇൻറർനെറ്റ്, ഈ പ്രദേശത്ത് കിട്ടാക്കനിയാണ്. മടവൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, മടവൂർ സർവ്വീസ് സഹകരണ ബാങ്ക്, മടവൂർ വില്ലേജ് ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ബിഎസ്എൻഎൽ അല്ലാതെ മറ്റൊരു മൊബൈൽ സേവനദാതാക്കളുടെയും കവറേജ് ലഭ്യമല്ല .എന്നാൽ ബിഎസ്എൻഎല്ലിൽ നിലവിൽ അതിവേഗ ഇൻറർനെറ്റ് ലഭ്യമല്ല. പ്രദേശത്തെ ഭൂരിഭാഗം ആളുകളും, ബിഎസ്എൻഎൽ വരിക്കാരാണ്. ഇതിനാൽ തന്നെ പലപ്പോഴും ടവർ ഹാങ് ആവുന്നു. വിദ്യാർഥികൾക്ക് ഇൻറർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പാഠഭാഗങ്ങൾ സൗകര്യാർത്ഥം പഠിക്കാൻ ഉള്ള അവസരമാണ് നഷ്ടപ്പെടുന്നത് .വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്ക് കുടുംബങ്ങളുമായി ബന്ധപ്പെടാനും, ഇൻറർനെറ്റ് ലഭ്യമല്ല. ഇത് വിദ്യാഭ്യാസ അവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ,ലംഘനമാണെന്ന് സലീം മടവൂർ പറഞ്ഞു. മനുഷ്യാവകാശ കമ്മീഷൻ പ്രദേശത്ത് അടിയന്തരമായി ഇൻറർനെറ്റ് സംവിധാനമൊരുക്കാൻ ജില്ലാ കലക്ടർക്കും, ബി.എസ്.എൽ അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ട്. ഉത്തരവ് അടിയന്തരമായി നടപ്പിലാക്കിയില്ലെങ്കിൽ പ്രദേശത്തെ വിദ്യാർഥികളെ മൊബൈൽ ഫോണുകളുമായി കലക്ടറേറ്റിനു മുമ്പിൽ അണിനിരത്തും എന്ന് സലീം മടവൂർ മുന്നറിയിപ്പ് നൽകി.
ടീച്ചേഴ്സ് സെൻറർ സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് എ.കെ.മുഹമ്മദ് അഷ്റഫ് , ടി. ഷഫീഖ്, വി.എൻ.യാസർ, എ.മുഹമ്മദലി, കെ.കെ അഫ്സൽ, ഹിഷാം അബ്ദുള്ള, കെ.അൻവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241