1470-490

ഹരിതം ഓണസമൃദ്ധിക്ക് തുടക്കമായി

വടക്കാഞ്ചേരി: നമ്മുടെ വടക്കാഞ്ചേരി പദ്ധതിയുടെ ഭാഗമായി ഹരിതം ഓണസമൃദ്ധി സമഗ്ര പച്ചക്കറി കൃഷിക്ക് വടക്കാഞ്ചേരി മണ്ഡലത്തിൽ തുടക്കം കുറിച്ചു. ഓണത്തിന് എല്ലാ വീടുകളിലും പച്ചക്കറി എത്തിക്കുക എന്നുള്ളതാണ് പദ്ധതിയുടെ ലക്ഷ്യം. കോവിഡ് കാലഘട്ടത്തെ പച്ചക്കറി കൃഷിക്കുള്ള സുവർണ്ണാവസരം ആക്കി മാറ്റണം എന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് അനിൽ അക്കര എംഎൽഎ പറഞ്ഞു. മാരാത്ത്കുന്നിലെ അഞ്ച് ഏക്കർ സ്ഥലത്താണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പച്ചക്കറി കൃഷി ചെയ്യുന്നത്. ഉദ്ഘാടന ചടങ്ങിൽ മണ്ഡലം പ്രസിഡൻറ് അഡ്വ. സി. വിജയൻ അധ്യക്ഷനായി. പ്രോഗ്രാം കോ-ഓർഡിനേറ്റർ നാസർ മങ്കര, കോൺഗ്രസ് നേതാക്കളായ ജിജോ കുര്യൻ, എ.എസ്. ഹംസ, ടി.വി. സണ്ണി, സി.എ. ശങ്കരൻകുട്ടി, അഡ്വ. ടി.എസ്. മായാദാസ്, സിന്ധു സുബ്രഹ്മണ്യൻ, ജയൻ മംഗലം, വൈശാഖ് നാരായണസ്വാമി, സുരേഷ് പാറയിൽ, കെ.എം. സത്താർ, കെ.എം. മുഹമ്മദ്, സി.കെ. രാമചന്ദ്രൻ, ശശി മംഗലം, സി.എഫ്. മേഴ്സൺ, കണ്ണൻ നായർ, എ.ജെ. അഗസ്റ്റിൻ, ബിജു കൃഷ്ണൻ, ജിജോ തലക്കോടൻ, സിറാജ് അള്ളന്നൂർ എന്നിവർ പങ്കെടുത്തു.

Comments are closed.