1470-490

കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

ചാലക്കുടി: ലോറിയിൽ കടത്തിയ കഞ്ചാവുമായി രണ്ടു പേരെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി വിശ്വനാഥ് ആർ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സാഹസികമായി പിടികൂടി. കോട്ടയം ജില്ലയിൽ വൈക്കം സ്വദേശി ഇടച്ചാലിൽ വീട്ടിൽ ജോയ്സ് (27 വയസ്) കോട്ടയം അതിരമ്പുഴ സ്വദേശി തട്ടടിയിൽ വീട്ടിൽ ലിബിൻബേബി (32 വയസ്) എന്നിവരാണ് പിടിയിലായത്.

ലോക് ഡൗൺ ഭാഗീകമായി പിൻവലിച്ചതിനെ തുടർന്ന് സംസ്ഥാനത്തിന കത്തേക്ക് വൻ തോതിൽ ലഹരി വസ്തുക്കൾ കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഏതാനും ദിവസമായി നടത്തിവന്ന പരിശോധനയിൽ ചാലക്കുടി മുനിസിപ്പൽ സിഗ്നൽ ജംഗ്ഷനിൽ അസ്വാഭാവികമായി പാർക്ക് ചെയ്ത ലോറിയുടെ കാബിനിൽ നിന്നുമാണ് രണ്ടേകാൽ കിലോ കഞ്ചാവ് കണ്ടെടുത്തത്.

മണ്ണുത്തിയിൽ നിന്നും വീട്ടു സാമാനങ്ങൾ കയറ്റി കോട്ടയത്തേക്ക് പോകുകയായിരുന്നു ലോറി. കഞ്ചാവ് കൈമാറുന്നതിന് ഇവർ കാത്തു കിടക്കുമ്പോഴാണ് പോലിസിന്റെ പിടിയിലാവുന്നത്.എസ്.ഐമാരായ കെ. കെ. ബാബു, എം. എസ്. ഷാജൻ ,
എ എസ്. ഐമാരായ ജൈസൺ, ഡെന്നിസ്, സതീശൻ മട്ടപ്പാട്ടിൽ, പി. എം. മൂസ, റോയ് പൗലോസ്
സീനിയർ സി പി ഒ
വി. യു. സിൽജോ
സി പി ഒ മാരായ കിരൺ,ദീപു,
ഹോം ഗാഡ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്

Comments are closed.