1470-490

മണ്ണിനടിയിൽ എങ്ങനെ മീൻ ജീവിക്കുന്നു?

ശരീരത്തിന്റെ ബാഹ്യമായ പ്രവർത്തങ്ങൾ പൂർണമായി നിർത്തി വെക്കുകയും, ഒഴിച്ചുകൂടാനാവാത്ത ശ്വാസോച്ച്വാസം, ഹൃദയമിടിപ്പ് എന്നീ പ്രവർത്തനങ്ങൾ താലക്കാലികമായും നിർത്തി വച്ച് ഏതാണ്ടു മരിച്ചപോലെ കഴിയുന്നതിനെ ആണു Suspended animation എന്ന് പറയുന്നതു. അനുകൂല സാഹചര്യത്തിൽ എല്ലാ ശാരീരിക പ്രവർത്തനങ്ങളും പുനരാരംഭിക്കും.
ചിലതരം ജീവികൾ സ്വാഭാവീകമായും ഇങ്ങനെ ചയ്യാറുണ്ട്.

ഈയിടെയായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്ന മണ്ണിനടിയിൽനിന്നു ജീവനുള്ള മീനെ പുറത്തെടുക്കുന്നത് മിക്കവാറും കണ്ടിരിക്കുമല്ലോ.

ചിലതരം മീനുകൾ, തവളകൾ, പല്ലികൾ, എട്ടുകാലികൾ ഒക്കെ ഇങ്ങനെ സ്വാഭാവീകമായും Suspended animation ഇൽ വരാറുണ്ട്. കാലാസ്ഥയെ അതിജീവിക്കാനാണ്‌ ഇങ്ങനെ ചെയ്യുന്നത്. വരൾച്ചയോ , മഞ്ഞു വീഴ്ചയോ ഒക്കെ വരുമ്പോൾ ജീവികൾ Suspended animation ഇൽ ആയിപ്പോവും. ( എല്ലാ ജീവികളും അല്ല. അതിനു കഴിവ് ആർജിച്ച ജീവി വിഭാകം മാത്രം. അല്ലാത്തവ മരിച്ചും പോകും.) ആഫ്രിക്കയിലെ ലുങ്ങ്ഫിഷ് നു 5 വർഷം വരെ വെള്ളം കൂടാതെ Suspended animation ഇൽ കഴിയുവാൻ സാധിക്കും. നമ്മുടെ നാട്ടിലെ വരാൽ / മുഴി / മുശി / കാരി എന്നൊക്കെ അറിയപ്പെടുന്ന മീനും ഇതുപോലെ കഴിയും. വരൾച്ചയിൽ വയലിലെ ചെളിയൊക്കെ ഉണങ്ങുമ്പോൾ അതിനകത്ത് പെട്ടുപോകുന്ന മീൻ അങ്ങനെ അതിൽ ഇരിക്കുന്നു. മഴ പെയ്യുമ്പോൾ, ചെളിയൊക്കെ ഒലിച്ചു പോവുമ്പോൾ തരിച്ചു പഴയപോലെ ആക്റ്റീവ് ആകും.

മനുഷ്യരും ഇപ്പോൾ Suspended animation കൃത്രിമമായി പരീക്ഷിച്ചു നോക്കുകയാണ്. ദൈർഘ്യമേറിയ ബഹിരാകാശ യാത്രയിൽ മുഷിപ്പ് തോന്നാതിരിക്കാനും, ഭാവിയിൽ മനുഷ്യ ജന്മത്തിനേക്കാൾ ദൈർഘ്യമേറിയ യാത്ര നടത്തുവാനും ആണിത്. Suspended animation നടത്തി മറ്റു ഗ്രഹങ്ങളിൽ എത്തി ‘ജീവൻ’ പഴയപോലെ തിരിച്ചു കിട്ടിയാൽ എത്ര രസകരമായിരിക്കും.. നൂറോ, അഞ്ഞൂറോ, ആയിരമോ വർഷങ്ങൾ കഴിയുമ്പോൾ ഇതുപോലെ ആ കാലഘട്ടത്തിൽ ഉയർത്തെഴുന്നേൽക്കുവാൻ സാധിച്ചാൽ… 🙂

ഇത് ഒരു സങ്കൽപ്പകഥ അല്ല. ഏതാനും സെക്കന്റുകൾ ഇതുപോലെ കഴിയുവാൻ ഇപ്പോഴുള്ള പരീക്ഷണങ്ങളിൽ സാധിക്കുന്നുണ്ട്. ഇനി സമയ ദൈർഘ്യം കൂട്ടുകയേ വേണ്ടൂ..

കടപ്പാട്: ബൈജുരാജ്

Comments are closed.