ദേവസ്വത്തിനെതിരെ വ്യാജപ്രചരണം: ബിജെപി നേതാവിനെതിരെ കേസ് റജിസ്റ്റർ ചെയ്തു

ദേവസ്വത്തിനെതിരെ വ്യാജപ്രചരണം ബിജെപി നേതാവിനെതിരെ സൈബർ നിയമപ്രകാരം പോലീസ് കേസ് റജിസ്റ്റർ ചെയ്തു
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെയർമാനേയും ക്ഷേത്രം തന്ത്രിയേയും അപകീർത്തിപ്പെടുത്ത തരത്തിലും ക്ഷേത്രാചാരങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കുന്ന തരത്തിലും സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട ബിജെപി മുൻ നിയോജകമണ്ഡലം പ്രസിഡന്റിനെതിരെ ഗുരുവായൂർ ടെമ്പിൾ പോലീസ് കേസെടുത്തു. ബിജെപി മുൻ ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റും കേന്ദ്ര മന്ത്രി വി.മുരളീധരന്റെ അടുത്ത അനുയായിയുമായ ഗുരുവായൂർ സ്വദേശി ശ്രീകുമാർ ഇഴുവപ്പാടിയ്‌ക്കെതിരെയാണ് ടെമ്പിൾ പോലീസ് സൈബർ നിയമപ്രകാരം കേസെടുത്തിട്ടുള്ളത്.
ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതാ കലശം ദേവസ്വം ചെയർമാൻ ഇടപെട്ടു മാറ്റിവെപ്പിച്ചതായും ഗുരുവായൂർ ക്ഷേത്രം തന്ത്രിയെയും ദേവസ്വം ചെയർമാനെയും ആക്ഷേപിച്ചും തികച്ചും വാസ്തവവിരുദ്ധവും ഗൂഢലക്ഷ്യങ്ങളോടു കൂടിയതുമായ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതായി കാണിച്ച് ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് സംസ്ഥാന പോലീസ് മേധാവി, തൃശൂർ സിറ്റി പോലീസ് കമ്മീഷ്ണർ, സൈബർസെൽ, ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഓഫീസർ എന്നിവർക്ക് നൽകിയ പരാതിയിമേലാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

Comments are closed.