1470-490

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ സേവനം ഓണ്‍ലൈന്‍ മാത്രം

കോവിഡ് രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി വിവിധ ആവശ്യങ്ങള്‍ക്കായി തൊഴിലന്വേഷകര്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഓണ്‍ലൈന്‍ സേവനം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്നും നല്‍കുന്ന രജിസ്ട്രേഷന്‍,. പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കല്‍ തുടങ്ങിയ എല്ലാ സേവനങ്ങളും
www.eemployment.kerala.gov.in*
എന്ന വെബ്സെറ്റ് വഴി ഓണ്‍ലൈനായി നടത്താം. 2020 ജനുവരി മുതല്‍ 2020 മെയ് മാസം വരെ രജിസ്ട്രേഷന്‍ പുതുക്കേണ്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവര്‍ നേരിട്ടോ ദൂതന്‍ മുഖേനയോ ഓഫീസില്‍ ഹാജരാകുന്ന പക്ഷം 2020 ആഗസ്റ്റ് 27 വരെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കും. ഈ സേവനം 2020 ആഗസ്റ്റ് 31 വരെ ഓണ്‍ലൈനില്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ടെലഫോണ്‍ മുഖേന ആവശ്യപ്പെട്ടാലും രജിസ്ട്രേഷന്‍ പുതുക്കി നല്‍കും. ഫോണ്‍ 0495 2370179. 2019 ഡിസംബര്‍ 20നു ശേഷം ജോലിയില്‍ നിന്നും നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2020 ആഗസ്റ്റ് 27 വരെ സീനിയോറിറ്റി നിലനിര്‍ത്തികൊണ്ട് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത് നല്‍കും. ഓണ്‍ലൈനായി 2019 ഡിസംബര്‍ 20 നു ശേഷം രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് കൂട്ടിച്ചേര്‍ക്കല്‍ എന്നിവ നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രേഖകള്‍ നേരിട്ടോ ദൂതന്‍ മുഖേനയോ 2020 ആഗസ്റ്റ് 27 നകം ഹാജരാകുന്ന പക്ഷം അസ്സല്‍ രജിസ്ട്രേഷന്‍ സീനിയോറിറ്റി നല്‍കി വെരിഫൈ ചെയ്തു നല്‍കും.

Comments are closed.