1470-490

കോവിഡ് പ്രതിരോധത്തിന് ആയുർവേദത്തിന്റെ കൈത്താങ്ങ്

തൃശൂർ: കോവിഡ് പ്രതിരോധത്തിന് ആയുർവേദത്തിന്റെ കൈത്താങ്ങ് : അമൃതം പദ്ധതി ശ്രദ്ധേയമാകുന്നുകോവിഡ് പ്രതിരോധത്തിന് ആയുർവേദത്തിന്റെ ഉറപ്പുമായി അമൃതം പദ്ധതി ജില്ലയിൽ ശ്രദ്ധേയമാകുന്നു .സംസ്ഥാന കോവിഡ് റെസ്പോൺസ് സെൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനുമായി സഹകരിച്ചു നടപ്പാക്കിയതാണ് അമൃതം പദ്ധതി .കോവിഡ് റെസ്പോൺസ് സെല്ലിൻറെ കീഴിൽ വരുന്ന ആയുർ രക്ഷാ ക്ലിനിക്കുകൾ വഴിജില്ലയിൽ 922 പേർക്ക് പ്രതിരോധ മരുന്ന് നൽകി. ജില്ലാ ആയുർവേദ ആശുപത്രിയടക്കം 117 ഡിസ് പെൻസറികളിലൂടെയാണ് പ്രതിരോധ മരുന്നിന്റെ വിതരണം. ഒല്ലൂർവൈദ്യരത്‌നം ആയുർവേദ കോളേജ് ഹോസ്പിറ്റലും പദ്ധതിയുടെ ഭാഗമാണ് . വിദേശത്തു നിന്നോ അന്യ സംസ്ഥാനങ്ങളിൽ നിന്നോ തിരികെ എത്തി ക്വാറന്റൈനിൽ ഉള്ളവർക്ക് ആയുർവേദ പ്രതിരോധ മരുന്നുകൾ അമൃതം പദ്ധതിയിലൂടെ നൽകുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി മൂന്ന് കൂട്ടം മരുന്നുകളും അണുനശീകരണത്തിന് പുകയ്ക്കുവാനുള്ള അപരാജിത ധൂമ ചൂർണവുമാണ് 14 ദിവസത്തേക്ക് നൽകുന്നത്. ഇതോടൊപ്പം ജീവിതശൈലീ ക്രമീകരണത്തിനുള്ള നിർദേശങ്ങൾ കൂടി നൽകും. മരുന്ന് കഴിക്കുന്നവരുടെ പ്രതിരോധ ശേഷിയും, ആരോഗ്യസ്ഥിതിയും ഭാരതീയ ചികിത്സാ വകുപ്പ് പഠന വിധേയമാക്കും.പ്രതിരോധ മരുന്ന് കഴിക്കാൻ സന്നദ്ധതയുള്ളവർക്ക് മാത്രമാണ് ചികിത്സ നൽകുന്നത്. 14 ദിവസത്തെ മരുന്നിനു ശേഷം തുടർന്നുള്ള ശരീര സംബന്ധമായ മാറ്റങ്ങൾ മനസിലാക്കുന്നതിനും വേണ്ട നിർദ്ദേശങ്ങൾക്കുമായി ടെലി കൗൺസിലിംഗും നൽകി വരുന്നു. നിരീക്ഷണത്തിലുള്ള മരുന്ന് ഉപയോഗിച്ച വ്യക്തി കോവിഡ് 19 പോസിറ്റീവ് ആവുകയാണെങ്കിൽ അതിന് എടുക്കുന്ന സമയവും അതിലെ തീവ്രത എത്രത്തോളമുണ്ട് എന്നതും പഠന വിധേയമാക്കും. കോവിഡ് 19 സ്ഥിരീകരിച്ചവർക്ക് നിലവിൽ മരുന്ന് നൽകുന്നില്ല. കോവിഡ് കെയർ സെന്ററുകളിൽ പ്രതിരോധത്തിന്റെ ആശ്വാസവാക്കായി മാറുകയാണ് അമൃതം പദ്ധതി.

Comments are closed.