കോൺക്രീറ്റ് റോഡ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു

വടക്കാഞ്ചേരി: എങ്കക്കാട് സുബ്രഹ്മണ്യൻ കോവിൽ റോഡ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. നഗരസഭ 19-ാം ഡിവിഷനിലെ എങ്കക്കാട് സുബ്രഹ്മണ്യൻ കോവിലിനേയും, വീരാണിമംഗലം ക്ഷേത്രത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന് വീതി കുറവുള്ളതിനാൽ വാഹനയാത്ര ഉണ്ടായിരുന്നില്ല. നാട്ടുകാരുടെ അഭ്യർത്ഥന പ്രകാരം കോവിലിന്റെ അവകാശികളായ ചെമ്പത്ത് ഉണ്ണികൃഷണനും ,രവീന്ദ്രനും ഉൾപ്പെടെയുള്ള കുടുംബാഗങ്ങൾ സുബ്രഹ്മണ്യൻ സ്വാമി കോവിലിന്റെ
മതിലും , സ്റ്റേജും പൊളിച്ച്മാറ്റിസ്ഥലം വിട്ടുന്നൽകുകയായിരുന്നു. വടക്കാഞ്ചേരി നഗരസഭയുടെ 2019-20 പദ്ധതിയിൽ ഉൾപ്പെടുത്തി 21,0000 രൂപ ചിലവഴിച്ചാണ് പണി പൂർത്തീകരിച്ചത്. ഡിവിഷൻ കൗൺസിലർ
വി.പി. മധു , കോവിൽ ഭാരവാഹികളായ ചെമ്പത്ത് ഉണ്ണികൃഷ്ണൻ, ചെമ്പത്ത് രവീന്ദ്രൻ, പ്രദേശവാസികളായ പി.ജി. രവീന്ദ്രൻ, എൻ.ആർ. മോഹനൻ, സുരേഷ്കുമാർ പുന്നംപറമ്പിൽ, സൗമ്യ നീലകണ്ഠൻ, രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.