1470-490

സി ഐ ടി യു പ്രതിഷേധ സമരം നടത്തി.

തൃശൂർ
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്‌ ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു വിന്റെ ആഭിമുഖ്യത്തിൽ തൃശൂർ കളക്ടറേറ്റിന് മുൻപിൽ പ്രതിഷേധ സമരം നടത്തി. സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കെ എഫ് ഡേവിസ് സമരം ഉൽഘാ ടനം ചെയ്തു. നാലാം ഘട്ട ലോക്ക് ഡൗണിനു ശേഷവും ഡ്രൈവിംഗ് പരിശീലനത്തിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച് ഡ്രൈവിങ് പരിശീലനത്തിന് അനുമതി നൽകുക, ലേണഴ്‌സ്‌ ടെസ്റ്റ്‌, ഡ്രൈവിംഗ് ടെസ്റ്റ്‌ എന്നിവ പുനരാരംഭിക്കുക, സാമ്പത്തിക സഹായം അനുവദിക്കുക, ക്ഷേമനിധിയിൽ ഉൾപെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ സമരത്തിൽ കെ സി സന്തോഷ്‌കുമാർ, ഇ ആർ സതീഷ്, കെ ഡി സുരേഷ് എന്നിവർ പങ്കെടുത്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ എസ്സ് ഗിനിദാക്ഷൻ അധ്യക്ഷത വഹിച്ചു. എം കെ വാസു സ്വാഗതവും കെ കെ സോമപാലൻ നന്ദിയും പറഞ്ഞു.

Comments are closed.