മലമ്പാമ്പിനെ പിടികൂടി.

ചിറനെല്ലൂർ ചിറയ്ക്ക് സമീപത്തുള്ള വാഴപ്പിള്ളി ജോർജ്ജിന്റെ വീട്ടുപറമ്പിൽ നിന്നാണ് മലമ്പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് വീട്ടുപറമ്പിൽ മലമ്പാമ്പിനെ കണ്ടെത്തിയത്. പറമ്പിൽ വെട്ടിയിട്ട വാഴയുടെ പിണ്ടിക്കൊപ്പം കിടക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടത്. തുടർന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയച്ചതിന്റെ അടിസ്ഥാനത്തിൽ, ഉദ്ദ്യോഗസ്ഥർ സ്ഥലത്ത് എത്തിയാണ് മലമ്പാമ്പിനെ പിടികൂടിയത്. ഏകദേശം പത്തടിയോളം നീളമുള്ള മലമ്പാമ്പിനെയാണ് പിടികൂടിയത്. പിടികൂടിയ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടു പോകുകയും, പിന്നീട് വനപ്രദേശത്ത് വിട്ടയക്കുകയും ചെയ്തു.

Comments are closed.