1470-490

ബിജെപി പ്രതിക്ഷേധ ധര്‍ണ്ണ നടത്തി.

മാസങ്ങളായി പ്രവര്‍ത്തിക്കാതെ കിടക്കുന്ന കൊരട്ടി പഞ്ചായത്ത് ക്രിമിറ്റോറിയം തുറന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ കൊരട്ടി പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ പ്രതിക്ഷേധ ധര്‍ണ്ണ നടത്തി. ബിജെപി പഞ്ചായത്തംഗം ബിന്ദു സത്യപാലന്‍ നിരവധി തവണ അടിയന്തിരമായി ക്രിമിറ്റോറിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകണമെന്നാവശ്യപ്പെട്ടു പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ പഞ്ചായത്ത് ഭരണാധികാരികള്‍ തയ്യാറാവുന്നില്ലെന്ന് നേതാക്കള്‍ ആരോപിച്ചു.ബിജെപി മധ്യമേഖല വൈസ് പ്രസിഡന്റ് കെ. എ. സുരേഷ് പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ഇ. എം സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സി. ആര്‍. അജേഷ്. സിജു വി. സി, സി. ടി. ജൈജു, രതീഷ് കളപ്പുരക്കല്‍, തുടങ്ങിയവര്‍ സംസാരിച്ചു.(ഫോട്ട മെയില്‍).

Comments are closed.