1470-490

രാജ്യസഭയിലെ അംഗബലം വർധിപ്പിക്കാൻ ബിജെപി, ഭീതിയിൽ കോൺഗ്രസ്

രാജ്യസഭയിലെ അംഗബലം വർധിപ്പിക്കാൻ ബിജെപി സന്നാഹമൊരുക്കുന്നു ‘ നിലവിൽ 91 മാത്രമുള്ള അംഗബലം നൂറു കടത്താനാണ് ശ്രമം. കോൺഗ്രസ് എം പിമാരെയാണ് ബി ജെ പി ലക്ഷ്യം വയ്ക്കുന്നത് ‘
ഇതിനായി ഗുജറാത്ത്‌, മധ്യപ്രദേശ്‌, രാജസ്ഥാൻ എന്നിവിടങ്ങളില്‍ കോൺഗ്രസിന്റെ‌ എംഎൽഎമാരെ ചാക്കിലാക്കുന്നത്.
ഗുജറാത്തിൽനിന്ന്‌ രണ്ടും മധ്യപ്രദേശിലും രാജസ്ഥാനിലും ഓരോരുത്തരെയും ജയിപ്പിക്കാനുള്ള അം​ഗബലമാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചപ്പോൾ ബിജെപിക്ക്‌ നിയമസഭകളിൽ ഉണ്ടായിരുന്നത്‌. എന്നാൽ, ഗുജറാത്തിൽനിന്ന്‌ മൂന്നും മറ്റിടങ്ങളിൽനിന്ന്‌ രണ്ടുവീതവും പേരെ ജയിപ്പിക്കാനുള്ള കുതിരക്കച്ചവടാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഒത്താശയോടെ നടക്കുന്നത്. ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി ലക്ഷ്യത്തിലേക്ക്‌ എത്തി. കെ സി വേണുഗോപാൽ, നീരജ്‌ ദങ്കി എന്നിവർ കോൺഗ്രസ്‌ സ്ഥാനാർഥികളായ രാജസ്ഥാനിലെ 200 അംഗ നിയമസഭയിൽ കോൺഗ്രസിന്‌ 107, ബിജെപിക്ക്‌ 72 വീതം അംഗങ്ങളാണുള്ളത്‌. സ്വതന്ത്രരും മറ്റുള്ളവരുമായി 21 അംഗങ്ങളും. 51 വോട്ട്‌ ലഭിക്കുന്ന സ്ഥാനാർഥികൾക്ക്‌ ജയിക്കാം. ഇവിടെ കോൺഗ്രസിലെ അന്തഃഛിദ്രം മുതലെടുക്കാനാണ്‌ ബിജെപി രണ്ട്‌ സ്ഥാനാർഥിയെ നിർത്തിയതെന്ന്‌ പാർടി സംസ്ഥാന പ്രസിഡന്റ്‌ സതീഷ്‌ പൂർണിയ പറഞ്ഞു.

മാർച്ചിലെ തെരഞ്ഞെടുപ്പിനുശേഷം രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 81ൽനിന്ന്‌ 75 ആയി കുറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍   അംഗബലം 84 ആയി ഉയർത്താനാകുമെന്ന്‌ ബിജെപി കരുതുന്നു. ജെഡിയു (അഞ്ച്‌), എസ്‌എഡി (മൂന്ന്‌) അടക്കം ഇതര എൻഡിഎ കക്ഷികളുടെ അംഗബലം 16 ആണ്‌. യുപിഎയ്‌ക്ക്‌ 61ഉം എൻഡിഎയിലും യുപിഎയിലും ഉൾപ്പെടാത്ത കക്ഷികൾക്കെല്ലാമായി 68ഉം അംഗങ്ങളുണ്ട്‌. മാർച്ച്‌ 26ന്‌ നടക്കേണ്ട തെരഞ്ഞെടുപ്പാണ്‌ 19ലേക്ക്‌ മാറ്റിയത്‌. 55 സീറ്റാണ്‌ ഒഴിവുവന്നത്‌. 37 പേർ എതിരില്ലാതെ ജയിച്ചു. ശേഷിച്ച 18 സീറ്റിലെയും ജൂൺ, ജൂലൈ മാസങ്ങളിൽ ഒഴിവുവരുന്ന ആറ്‌ സീറ്റിലെയും തെരഞ്ഞെടുപ്പാണ്‌ നടക്കുന്നത്‌.

Comments are closed.