1470-490

മതിയായ രേഖകൾ ഇല്ലാത്ത ബംഗ്ലാദേശ് സ്വദേശികളെ പോലീസ് പിടികൂടി.

ഇത് രേഖകൾ ഇല്ലാതെ നെല്ലായി പന്തല്ലൂരിൽ തങ്ങിയ ബംഗ്ലാദേശ് സ്വദേശികളെ പോലീസ് പിടികൂടി.  മാസങ്ങളായി പഴയ വസ്തുക്കൾ ശേഖരിച്ച് ഉപജീവനം നടത്തിവന്നിരുന്ന ബംഗ്ലാദേശ് സ്വദേശികളായ കൂർണ സ്റ്റേറ്റിലെ ഷദർ ജില്ലയിലെ ബുധിയ ഗന്ധ സ്വദേശികളായ 40 വയസ്സ് ള്ള മുഹമ്മദ് ബിൻലാന്റെ കുടുംബമായിരുന്നു പന്തല്ലൂരിൽ താമസിച്ചിരുന്നത്. ഇയാളൊടൊപ്പം ഭാര്യ മുക്ത ബീഗവും,  മകളുംമകളായ ജനത്ത് ബീഗത്തിന്റെ 20 ദിവസം പ്രായമായ ഒരു കൈ കുഞ്ഞും നാല് വയസ്സ് കാരി ജമീലയുമുണ്ട്. കഴിഞ്ഞ ദിവസം മറ്റത്തൂർ പഞ്ചായത്തിലെ ചെമ്പുച്ചിറയിലെ നാട്ടുക്കാർ വിളിച്ച് അറിയച്ചതിനെ തുടർന്ന് വെള്ളിക്കുളങ്ങര പോലീസ് മുഹമ്മദ് ബിൻ ലാനെ കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് കൊടകര പോലീസിന് കൈമാറി. തുടർ അന്വേഷണത്തിലാണ് പന്തല്ലൂരിൽ നിന്ന് കുടുംബാംഗങ്ങളെ കസ്റ്റഡിയിൽ എടുത്തത്. മകളുടെ ഭർത്താവിന് വേണ്ടിയുള്ള അന്വേഷണം കൊടകര പോലീസ് ഊർജിതമാക്കി 

Comments are closed.