അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണം

അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാനുള്ള നീ്ക്കം ഉപേക്ഷിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ക്ക് യുഡി എഫ് നേതൃത്വം നല്‍കുമെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.പദ്ധതി നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നതിന് വലിയ അഴിമതിയും, ഡൂഡാലോചനയുമുണ്ടെന്ന് നേതാക്കള്‍ ആരോപിച്ചു. കുറഞ്ഞ നിരക്കില്‍ ആവശ്യം പോലെ വൈദ്യുതി ലഭിക്കുവാന്‍ ഉള്ളപ്പോള്‍ പതിനെട്ട് രൂപക്ക് വൈദ്യുതി ഉത്പാദിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. അതിരപ്പിള്ളി വിഷയത്തില്‍ ബി. ഡി. ദേവസി എംഎല്‍എം നിലപ്പാട് വ്യക്തമാക്കേണ്ടതാണ്.പദ്ധതി വരുന്നതിലൂടെ വെള്ളാച്ചാട്ടം ഇല്ലാതാവുന്നതാണ് ഇതോടെ ഇവിടേക്ക് വരുന്ന ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ വരാതാവുകയും ഇത് മൂലം വലിയ നഷ്ടമാവും വിനോദ സഞ്ചാര മേഖലക്ക് ഉണ്ടാവുക. പദ്ധതി നടപ്പിലാക്കിയാല്‍ നൂറുക്കണക്കിന് കാടാര്‍ വിഭാഗക്കാര്‍ ഇവിടെ നിന്ന് കുടിയൊഴുപ്പിക്കേണ്ടി വരും.പരിസ്ഥിതി ലോല പ്രദേശമായ ഇവിടെയുള്ള അത്യപൂര്‍വ്വ പ്രകൃതി വസ്തുകള്‍. മത്സ്യങ്ങള്‍ തുടങ്ങി വലിയൊരു നഷ്ടമാണ പദ്ധതി മൂലം ഉണ്ടാവുകയെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഒരു കാരണവശാലും പദ്ധതി നടപ്പിലാക്കുവാന്‍ അനുവദിക്കില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോയാല്‍ ശക്തമായ സമര പരിപാടികള്‍ യൂഡിഎഫ് സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് ചെയര്‍മാന്‍ എബി ജോര്‍ജ്ജ്, ബ്ലോക്ക് യുഡിഎഫ് ചെയര്‍മാന്‍ അഡ്വ. സി. ജി, ബാലചന്ദ്രന്‍. യുഡിഎഫ് കണ്‍വീനര്‍ ഒ. എസ്. ചന്ദ്രന്‍, അതിരപ്പിള്ളി മണ്ഡലം പ്രസിഡന്റ് മുരളി ചക്കന്തറ തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Comments are closed.