യൂത്ത് കോൺഗ്രസ്സ് ഫ്യൂസൂരി പ്രതിഷേധസമരം നടത്തി.

ഗുരുവായൂർ : കോവിഡിന്റെ മറവിൽ പാവപ്പെട്ട ജനങ്ങളെ പോലും കൊള്ളയടിക്കുന്ന വൈദ്യൂതി വകുപ്പിന്റെ നെറികേടിനെതിരെ ഗുരുവായ്യർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫ്യൂസൂരി പ്രതിഷേധസമരം നടത്തി. യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.എസ്.സൂരജ് അധ്യക്ഷത വഹിച്ചു.. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഓ.കെ.ആർ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. കെ പി ഉദയൻ , യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.കെ ഷൈമൽ, നഗരസഭ കൗൺസിലർ സി.അനിൽകുമാർ, മഹിളാ കോൺഗ്രസ്സ് പ്രസിഡന്റ് മേഴ്സിജോയ്, ഐ എൻ ടി യു സി മണ്ഡലം സെക്രട്ടറി ജോയ് എന്നിവർ പങ്കെടുത്തു.

Comments are closed.