1470-490

സർവകലാശാല പഠനം മാറുന്നു

സർവകലാശാലകളിൽ പുതിയ കോഴ്‌സുകൾക്ക്‌ ക്ലാസിനൊപ്പം ഓൺലൈൻ പഠനവും വരുന്നു. ഇത്തരം മിശ്രിത പഠനരീതി അവലംബിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശുപാർശ നൽകി. ക്ലാസ്‌മുറി, ഓൺലൈൻ പഠനങ്ങളുടെ അനുപാതം സർവകലാശാലകൾക്ക്‌ തീരുമാനിക്കാം. കോളേജുകളിൽ നവീന കോഴ്‌സുകൾ അനുവദിക്കുന്നതുസംബന്ധിച്ച്‌ പഠിക്കാൻ നിയോഗിച്ച സമിതിയാണ്‌ സർക്കാരിന്‌ റിപ്പോർട്ട്‌ നൽകിയത്‌‌.

വിദ്യാർഥിയുടെ അക്കാദമിക്ക്‌ താൽപ്പര്യം പരിഗണിച്ച്‌ ഓരോ സെമസ്റ്ററും വിവിധ സർവകലാശാലകളിൽ പഠിക്കുന്നതിന് അവസരം ഒരുക്കുന്ന കോഴ്സും ആരംഭിക്കണം. തൊഴിൽസാധ്യത വർധിപ്പിക്കുന്ന വിധമാകണം കോഴ്സുകൾ. ഇതിലേക്ക്‌ വൈദഗ്‌ധ്യമുള്ള അധ്യാപകരെ ടെന്യുവർ ട്രാക്ക് അടിസ്ഥാനത്തിൽ നിയമിക്കാം. വേണമെങ്കിൽ സ്ഥിരപ്പെടുത്താം. ചില വിഷയങ്ങളിൽ വ്യവസായ വിദഗ്‌ധരെയും ഉപയോഗിക്കാം. കോഴ്സുകൾക്കുള്ള‌ അധികചെലവ്‌ മാച്ചിങ്‌ ഗ്രാന്റായി സർവകലാശാലയ്‌ക്ക്‌ സർക്കാർ നൽകണം.

സർവകലാശാലകൾ അവയുടെ അക്കാദമിക സാഹചര്യം അനുസരിച്ചും‌ കോഴ്സുകൾ ആരംഭിക്കണം. നടത്തിപ്പുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വിസിമാരുടെ യോഗം ചേർന്ന്‌ ഉന്നതവിദ്യാഭ്യാസ കൗൺസിൽ ചർച്ച ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു. കൗൺസിൽ വൈസ്‌ ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ അധ്യക്ഷനും ഡോ. ബി ഇക്ബാൽ, പ്രൊ. സാബു തോമസ്, ഡോ. ആർ വി ജി മേനോൻ, ഡോ. ഉഷാ റ്റൈറ്റസ്, ഡോ. രാജൻ വർഗീസ് എന്നിവരാണ്‌ സമിതി അംഗങ്ങൾ.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879