1470-490

തൃശൂരിൽ ഒൻപത് പേർക്ക് കൂടി കോവിഡ്

ജില്ലയിൽ ഒൻപത് പേർക്ക് കൂടി കോവിഡ്;
13185 പേർ നിരീക്ഷണത്തിൽ
ജില്ലയിൽ ഒൻപത് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ കുമാരൻ്റെ സ്രവ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ജൂൺ 4 ന് അബുദാബിയിൽ നിന്ന് ഇഞ്ചമുടി സ്വദേശി (38), മെയ് 27 ന് മുംബൈയിൽ നിന്നെത്തിയ പുതുക്കാട് സ്വദേശി (26), മെയ് 29 ന് കർണ്ണാടകയിൽ നിന്നെത്തിയ ചെങ്ങല്ലൂർ സ്വദേശി (41), 27 ന് മുംബൈയിൽ നിന്നെത്തിയ പുതുക്കാട് സ്വദേശി (59), നെടുപുഴയിൽ രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപട്ടികയിലുണ്ടായ 51 കാരി, നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയുടെ സമ്പർക്കപട്ടികയിലുണ്ടായിരുന്ന ചേർപ്പ് സ്വദേശിനി (58), ജൂൺ 6 ന് യു പിയിൽ നിന്ന് മടങ്ങിയെത്തിയ വേലൂക്കര സ്വദേശിനി (19), 25 ന് മുംബൈയിൽ നിന്നെത്തിയ ഇരിങ്ങാലക്കുട സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ച 126 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ചു ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇതുവരെ ആകെ ജില്ലയിൽ 179 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.

Comments are closed.