വായനശാലയുടെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കം കുറിച്ചു.

മറ്റം പയനിത്തടം വായനശാലയുടെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കം കുറിച്ചു. വായനശാലയുടെ സ്വന്തമായുള്ള ഒന്നര ഏക്കറിൽ പദ്ധതിയുടെ ഭാഗമായി, ഗ്രന്ഥശാല സംഘം ജില്ലാ പ്രസിഡണ്ട് മുരളി പെരുനെല്ലി എം.എൽ.എ. പച്ചക്കറിയുടെ വിത്തിറക്കൽ നടത്തി. പയനിത്തടം വായനശാല പ്രസിഡണ്ട് ടി.വി. സുഗതൻ അധ്യക്ഷനായി. സി.പി.ഐ.എം. മറ്റു ലോക്കൽ സെക്രട്ടറി സി അംബികേശൻ, വായനശാല സെക്രട്ടറി കെ.എം. ജിജിൽ, കെ.വി.സുഭാഷ്, പി.എസ്.ബാബു, കെ.എം.നവീൻ, ലൈബ്രറിയൻ ലിനി സജീവ്, എന്നിവർ വിത്തിറക്കൽ ചടങ്ങിൽ സംബന്ധിച്ചു. കൂർക്ക, കൊള്ളി, പയർ, വെണ്ട, വഴുതന, പച്ചമുളക് തുടങ്ങിയവയാണ് വായനശാലയുടെ നേതൃത്വത്തിൽ കൃഷിയിറക്കിയിരിക്കുന്നത്.

Comments are closed.