1470-490

ഗുരുവായൂർ സ്‌പോർട്ട്‌സ് അക്കാദമി കുട്ടികൾക്ക് ടെലിവിഷൻ നൽകി.

ഗുരുവായൂർ: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് ഗുരുവായൂർ സ്‌പോർട്ട്‌സ് അക്കാദമി ടി.വി നൽകി. ചാവക്കാട് ഗവ.ഹയർസെക്കന്ററി സ്‌ക്കൂളിലെ കുട്ടികൾക്കാണ് ടി.വി. നൽകിയത്. സ്‌കൂളിൽ ടി.വിയില്ലാത്ത മുഴുവൻ കുട്ടികൾക്കും അക്കാദമി ടി.വി ലഭ്യമാക്കി. അക്കാദമിയ്ക്കുവേണ്ടി ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ എം രതിടീച്ചറും, ഗുരുവായൂർ ദേവസ്വം ബോർഡ് ഭരണസമിതി അംഗം എ.വി പ്രശാന്തും ചേർന്ന് ടി.വികൾ കൈമാറി. ഹെഡ്മിസ്ട്രസ് കെ.സി ഉഷടീച്ചർ, പിടിഎ പ്രസിഡണ്ട് പി.വി.ബദറുദ്ദീൻ, അക്കാദമി സെക്രട്ടറി സി.സുമേഷ്, പ്രസിഡണ്ട് ടി.എം. ബാബുരാജ്, വി.വി.ബിജു, കെ.പി. സുനിൽ, അരുൺ.സി.മോഹൻ, അക്ഷയ് ഡൊമിനിക്, ഷെഹിൻ എന്നിവർ സംസാരിച്ചു.

Comments are closed.