1470-490

സിസ്റ്റർ അൽഫോൻസ് മരിയക്ക് യാത്രയയപ്പ് നൽകി.

ഒരു പതിറ്റാണ്ട് നീണ്ട സേവനത്തിനൊടുവിൽ സ്ഥലം മാറി പോകുന്ന ചൂണ്ടൽ സെൻറ് ജോസഫ് ആശുപത്രി അഡ്മിനിസ്റട്രേറ്റർ സിസ്റ്റർ അൽഫോൻസ് മരിയക്ക് പൗരസമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ആശുപത്രി ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം ചൂണ്ടൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം ഉദ്ഘാടനം ചെയ്തു. ചൂണ്ടൽ സാൻതോം പള്ളി വികാരി ഫാ.ഷാജൻ തേർമഠം അധ്യക്ഷനായി. ഡിപോൾ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഫാ. രാജു ചൂരക്കൽ അനുഗ്രഹ സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേഖ സുനിൽ, ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടി.എ.മുഹമ്മദ് ഷാഫി, പഞ്ചായത്ത് അംഗങ്ങളായ എം.കെ ആന്റണി, ഷൈലജ പുഷ്പാകരൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയ്സൺ ചാക്കോ, പൗരസമിതി ചെയർമാൻ സി.സി. ശ്രീകുമാർ, കൺവീനർ സെബാസ്റ്റ്യൻ ചൂണ്ടൽ, ടി.സി.വി. ചെയർമാൻ ടി.വി. ജോൺസൺ,സി സി ടി വി ന്യൂസ് വിഭാഗം ഡയറക്ടർ കെ.സി.ജോസ്, കേച്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ.എം. ജമാൽ, ഡോ.ഷാജി ഭാസ്കർ, തായങ്കാവ് ക്ഷേത്ര കമ്മിറ്റി അംഗം ഐശ്വര്യബാബു, തുടങ്ങിയവർ സംസാരിച്ചു. സിസ്റ്റർ അൽഫോൻസ് മരിയ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ സംബന്ധിച്ച വിശിഷ്ട വ്യക്തികൾ സിസ്റ്റർക്ക് ഉപഹാര സമർപ്പണം നടത്തി.

Comments are closed.