1470-490

ഖത്തറിൽ മരണപ്പെട്ട വ്യക്തിയുടെ വീട് എസ്.ഡി.പി.ഐ നേതാക്കൾ സന്ദർശിച്ചു.

ചേലക്കര :- ഖത്തറിൽ മരണപ്പെട്ട തൊഴുപ്പാടം സ്വദേശിയുടെ വീട് എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ചു.

        മെയ് 30 ആയിരുന്നു  ഖത്തർ ദോഹയിൽ ജോലി ചെയ്യുകയായിരുന്ന ചേലക്കര തൊഴുപ്പാടം വാഴാലിപ്പാടം സ്വദേശി കുന്നമ്മാർ തൊടിയിൽ രമേശൻ മരണപ്പെട്ടത്. തുടർന്ന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകനും തൊഴുപ്പാടം വാഴാലിപാടം  സ്വദേശിയുമായ ശിഹാബ് നാട്ടിലെ എസ്ഡിപിഐ പ്രവർത്തകരെ വിവരമറിയിക്കുകയും നാട്ടിൽ നിന്നുള്ള നിയമതടസ്സങ്ങൾ എത്രയും പെട്ടെന്ന് നീക്കുകയും ചെയ്തു. ഇന്നലെ  10 മണിയോടുകൂടി ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ  നേതൃത്വത്തിൽ ഖത്തറിൽ തന്നെ ശവസംസ്കാര ചടങ്ങുകൾ നടന്നു. 

       തുടർന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഇ എം ലത്തീഫ്, എസ്.ഡി.പി.ഐ നേതാക്കളായ  മുബഷിർ തൊഴുപ്പാടം,സി.എ ജാഫർ,  യൂസഫ് എന്നിവർ വീട് സന്ദർശിച്ച് കുടുംബത്തെ സമാശ്വസിപ്പിക്കുകയും മരണസർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു

Comments are closed.