1470-490

പൊതുമരാമത്ത് റോഡു പ്രവർത്തികളുടെ അവലോകന യോഗം നടന്നു

ബാലുശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡു പ്രവർത്തികളുടെ അവലോകന യോഗം നടന്നു .എം.എൽ എ പുരുഷൽ കടലുണ്ടി ബാലുശ്ശേരി പിഡബ്ലിയു ഡി റെസ്റ്റ് ഹൗസിലാണ് പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയുടെ പൊതുമരാമത്ത് നിരത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെയും, കരാറുകാരുടെയും യോഗം വിളിച്ചത്.ബാലുശ്ശേരി ടൗൺ നവീകരണ പ്രവർത്തി ബ്ലാക്ക് മെറ്റൽ ( ബി.എം) ഉടനെ ചെയ്യാൻ യോഗത്തിൽ തീരുമായി. ഡ്രൈനേജ് ജൂലൈ 15 നുള്ളിൽ പൂർത്തീകരിക്കും. ടൗണിൽ റോഡിൻ്റെ ഇരുവശത്ത് കുടിയുള്ള ജലവിഭവ വകുപ്പിൻ്റ കുടി വെള്ള പൈപ്പ് ലൈൻ ഇടയ്ക്കിടെ പൊട്ടുന്നത് കാരണം സ്ഥിരമായി റോഡ് പൊട്ടിപൊളിയുന്ന സ്ഥിതിയുണ്ടായിരുന്നു. ഈ പൈപ്പ് ലൈൻ പൂർണ്ണമായും മാറ്റിയിട്ടുണ്ട്. ബാലുശ്ശേരി ബസ്റ്റാൻ്റൻ്റ പ്രവർത്തി പൂർത്തീകരിച്ചിട്ടും ടൗൺ നവീകരണ പ്രവർത്തി വേഗത്തിൽ പൂർത്തീകരിക്കാൻ കഴിയാത്തതിൽ ജനങ്ങൾ പ്രയാസങ്ങൾ നേരിടുന്നതായി എം.എൽ.എ യോഗത്തിൽ അറിയിച്ചു.
ബാലുശ്ശേരി _ കൂരാച്ചുണ്ട് റോഡിലെ 7 കോടിയുടെ പ്രവർത്തി ആരംഭിച്ചിട്ടുണ്ട് .റോഡിലെ വലിയ കുഴികൾ അടയക്കുന്നതിന് അടിയന്തരമായി നടപടിയുണ്ടാവും ,നവംമ്പർ മാസത്തോടെ പ്രവർത്തി പൂർത്തിയാക്കും. 6 കോടിയുടെ പ്രവർത്തി നടക്കുന്ന കൂട്ടാലിട നടുവണ്ണൂർ റോഡിൻ്റെ കൽവർട്ട് പ്രവർത്തി പൂർത്തിയായിട്ടുണ്ട് ,നവംമ്പർ മാസത്തോടെ പ്രവർത്തി പൂർത്തീകരിക്കും’.
ബാലുശ്ശേരി – കുറുമ്പൊയിൽ – വയലട റോഡിലെ 3 കോടിയുടെ നവീകരണ പ്രവർത്തി അവസാന ഘട്ടത്തിലാണ് .ഫുഡ് പാത്തിലെ ടൈൽ വിരിക്കലും, കൈവരി സ്ഥാപിക്കലും മാത്രമാണ് പൂർത്തീകരിക്കാനുളളത്. കണ്ണാടി പൊയിൽ വരെയുളള 2 കോടിയുടെ പ്രവർത്തി ഈ മാസം ആരംഭിക്കും. വയലടയിലേക്ക് പോവുന്ന റോഡിലെ കുഴികൾ അടയക്കുന്നതിനുള്ള നടപടിയുണ്ടാവും.
മൊളിയങ്ങൽ – കായണ്ണ – കൈതക്കൊല്ലി റോഡിലെ 3 കോടിയുടെ നവീകരണ പ്രവർത്തി ഈ മാസം ആരംഭിക്കും. കായണ്ണ ടൗൺ ഡ്രൈനേജ് പ്രവർത്തി ഉൾപ്പെടയുള്ള കാര്യങ്ങൾ സുഗമമായി നടത്തുന്നതിനായി 15-6-2020 ന് പഞ്ചായത്ത് ജനപ്രതിനിധികളും PWD എഞ്ചിനിയർമാരും സംയുകതമായി സ്ഥലം സന്ദർശിക്കും
ഡിസംമ്പർ മാസത്തിൽ പ്രവർത്തിപൂർത്തീകരിക്കും. സി.ആർ എഫിൽ 10 കോടി രൂപ അനുവദിച്ച നടുവണ്ണൂർ മന്ദൻ കാവ് – മുത്താംമ്പി റോഡിൽ ചില ഭാഗങ്ങങ്ങളിൽ ഡ്രൈനേജ് ഇല്ലാത്ത പ്രശ്നം പഞ്ചായത്ത് ചൂണ്ടി കാണിച്ചിട്ടുണ്ട്.നിലവിലെ 10 കോടി രൂപ ഇപ്പോൾ ചെയത് കൊണ്ടിരിക്കുന്ന പ്രവർത്തിയക്ക് തന്നെ അപര്യാതമാണ്. അടിയന്തരമായി ചെയ്യേണ്ട ചില സ്ഥലങ്ങളിൽ ഈ പ്രവർത്തിയിൽ തന്നെ ഉൾപ്പെടുത്തി ചെയ്യാൻ നിദ്ദേശം നരകിയതായി എം എൽ എ യോഗത്തിൽ അറിയിച്ചു.
പാവങ്ങാട് മുതൽ ഉള്ളിയേരി വരെയുള്ള PUKC റോഡിൻ്റെ ആദ്യ റീച്ച് 92 കോടിയുടെ പ്രവർത്തി ഇപ്പോൾ കിഫ്ബിയുടെ പരിഗണനയിലാണ്.28 മൈൽ മുതൽ പടിക്കൽ വയൽ വരെയുള്ള 6.75 കി.മി ഹിൽ ഹൈവെയുടെ ഡി.പി ആർ ഈ ആഴച അനുമതിയക്കായി കിഫ് ബി യിൽ സമർപ്പിക്കും. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കൊയിലാണ്ടി താമരശ്ശേരി മുക്കം അരീക്കോട് റോഡ് നവീകരിക്കും. എകരൂൽ – കക്കയം – ഡാം സൈറ്റ് റോഡ് ഉൾപ്പെടെ 6ളം PWD റോഡുകൾ നവീകരിക്കന്നത് സർക്കാറൻ്റെ പരിഗണനയിലാണെന്ന് എം.എൽ.എ യോഗത്തിൽ അറിയിച്ചു.യോഗത്തിൽ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപ ലേഖ കൊമ്പിലാട്, കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ കാറങ്ങോട്, അത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ചിറ്റൂർ രവീന്ദ്രൻ, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീത ചന്ദ്രൻ ,നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.അച്ചുതൻ, പനങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ഉസ്മാൻ പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനിയർ കെ.വിനയ രാജ്, അസി.എ കസിക്യുട്ടീവ് എഞ്ചിനിയർ എൻ.ശ്രീജിത്ത്, അസിസ്റ്റൻ്റ് എഞ്ചിനിയർ ഷെൽജിത്ത്, ആരതി ,വികസന സമിതി കൺവീനർ വി.എം കുട്ടിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.