1470-490

കേരള കർഷക സംഘം പ്രതിഷേധ സമരം

കേരള കർഷക സംഘം കുന്നംകുളം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽകേന്ദ്ര സർക്കാരിൻ്റെ കാർഷിക ഓർഡിനൻസ് – 2020 നെ തിരായും,കർഷക- കർഷ തൊഴിലാളികൾക്ക് പ്രതിമാസം 7500 രൂപ വീതം സഹായം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുംകുന്നംകുളം ഹെഡ് പോസ്റ്റാഫീസിന് മുന്നിൽപ്രതിഷേധ സമരം സംഘടിപ്പിച്ചു.കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം M N സത്യൻ ഉദ്ഘാടനം ചെയ്തു. കർഷക ഓർഡിനൻസ് കത്തിച്ചു. ഏരിയ പ്രസിഡണ്ട് AJ സ്റ്റാൻലി അദ്ധ്യക്ഷത വഹിച്ചു
ഏരിയ സെക്രട്ടറി കെ.കൊച്ചനിയൻ പ്രസംഗിച്ചു. ഏരിയ ജോ.. സെക്രട്ടറി M പീതാംബരൻ സ്വാഗതവും,M V . പ്രശാന്തൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Comments are closed.