1470-490

കേച്ചേരി പാലം നിർമാണ സ്തംഭനത്തിനെതിരെ പ്രതിഷേധിച്ചു.

കേച്ചേരി പുഴയിലെ പാലം നിർമാണ സ്തംഭനത്തിനെതിരെ കെ പി സി സി വിചാർ വിഭാഗ് പാവറട്ടി ബ്ലോക്ക് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കേച്ചേരി പാലത്തിന് സമീപം നടന്നപ്രതിഷേധയോഗം ഡിസിസി ജനറൽ സെക്രട്ടറി സി.സി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കെ പി സി സി വിചാർവിഭാഗ് പാവറട്ടി ബ്ലോക്ക് ചെയർമാൻ ജോസഫ് തലക്കോട്ടുകര അധ്യക്ഷത വഹിച്ചു.ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയ്സൺ ചാക്കോ, കോൺഗ്രസ് ചൂണ്ടൽ മണ്ഡലം  പ്രസിഡന്റ് എ.എം. ജമാൽ, ചൂണ്ടൽ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടി.ഒ.സെബി, മണ്ഡലം സെക്രട്ടറി സി.ജെ.ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

Comments are closed.