1470-490

പോസ്റ്റോഫീന് മുന്നിൽ ധർണ്ണ നടത്തി

വടക്കാഞ്ചേരി: വ്യാപാര വാണിജ്യമേഖലയിൽ തൊഴിൽ നഷ്ടപെട്ട തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം അനുവദിക്കുക, ചെറുകിട വ്യാപാര രംഗം വിദേശ കുത്തകൾക്ക് തുറന്ന് കൊടുക്കുന്ന നയം തിരുത്തുക, കോവിഡിന്റെ മറവിൽ കോർപറേറ്റുകൾക്ക് അനുകൂലമായി തൊഴിൽ നിയമം തിരുത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ഷോപ്പ്സ് & കൊമേഴ്ഷ്യൽ എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) വടക്കാഞ്ചേരി ഹെഡ് പോസ്റ്റോഫീന് മുന്നിൽ ധർണ്ണ നടത്തി. സിപിഐ(എം) വടക്കാഞ്ചേരി എരിയ സെക്രട്ടറി പി. എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ്റെ വടക്കാഞ്ചേരി മേഖല കൺവീനർ ജിതിൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. സിഐടിയു വടക്കാഞ്ചേരി ഏരിയ പ്രസിഡണ്ട് കെ. എം. മൊയ്തു, ഏരിയ ട്രഷറർ കെ. ഓ. വിൻസന്റ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഫെഡറേഷൻ വടക്കാഞ്ചേരി ഏരിയ കൺവീനർ എം. ജെ. ബിനോയ് സ്വാഗതം പറഞ്ഞു. എൻ. ജി. ഉമേഷ് നന്ദി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996