കവിത എഴുതി വൈറലായി ദിയ പർവിൻ

മലപ്പുറം ഊർങ്ങാട്ടിരി വെറ്റിലപ്പാറ ഗവ: സ്കൂൾപരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ കവിതയെഴുത്തിൽ വെറ്റിലപ്പാറ ഗവ: യു പി സ്കൂൾ വിദ്യാർത്ഥിനി ദിയപർവിൻ എഴുതിയ കവിതസമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വൈറലായിരിക്കയാണ് പ്രകൃതിയുടെ നൻമയെ നെഞ്ചോട് ചേർക്കാനും കാത്തിടാനും ആഹ്വാനം ചെയ്യുന്ന കൊച്ചു കവിത എഴുതിയ ദിയപർവിൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് വെറ്റിലപ്പാറ സ്വദേശി റഷീദ് പാറക്കൽ ഷം സാദ് ബീഗം ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ദിയ പർവിൻ’ മുത്തമകൻ മുഹമത് ഷഹബാസ് എട്ടാം ക്ലാസിലും മുഹമത് ഷഹ്മിൽ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിയും ഇതേ സ്കൂളിലാണ് പഠിക്കുന്നത്.
ദിയ പർവിൻ എഴുതിയ കവിത
നാളേക്ക് വേണ്ടി
നാളേക്ക് വേണ്ടി നാം കരുതീടണം
നമ്മുടെ ഭൂമിയെ കരുതി ടേണം ഒത്തൊരുമിച്ച് വളർത്തിടാം നമുക്ക് പുതു തൈകൾ – പുതുനാമ്പുകൾ
നന്മയാം പ്രകൃതിയെ നശിപ്പിച്ചിടാതെ
കാത്തിടാം നെഞ്ചോട് ചേർത്തു – വെക്കാം
പക്ഷി മൃഗാധികളാങ്ങനെ പലരും
ഭൂമിതൻ അവകാശീകളാണവ മർത്യൻ തൻ ദുഷ് പ്രവൃത്തികളെന്നും
അമ്മയാംഭൂമിയെദു :ഖത്തിലാക്കുന്നു
വരൂ – കൂട്ടരേ നമുക്കൊരു മിച്ച് കൈകോർത്തിടാം
അമ്മയാംനൻമയാംഭൂമിയെകാത്തിടാം
ദിയപർവിൻ – 5 – B
Comments are closed.