1470-490

വൈദ്യുതിയിൽ പ്രവർത്തിച്ച് ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്ന മെഷീൻ നൽകി.

കുന്നംകുളം : കടവല്ലൂർ കോട്ടോൽ തെക്കത്ത് മൂത്തേടത്ത് ഹംസക്ക് ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി വൈദ്യുതിയിൽ പ്രവർത്തിച്ച് ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്ന മെഷീൻ നൽകി. നാലു വർഷക്കാലമായി മുഴുവൻ സമയവും ഓക്സിജൻ സിലിണ്ടറിൻ്റെ സഹായത്തോടുകൂടിയാണ് ഹംസ ശ്വസിക്കുന്നത്. മാസിത്തിൽ 15 ഓക്സിജൻ സിലണ്ടർ ആവശ്യമാണ് ഇതിനായി മാസംതോറും 20000 രൂപയോളം ചെലവ് വരും. ഭിന്നശേഷിക്കാരനായ മകൻ ബഷീർ ലോട്ടറി വിറ്റ് ലഭിക്കുന്നതാണ് കുടബത്തിൻ്റെ പ്രധാന വരുമാനം. ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സൻ ഹംസയുടെ വീട്ടിലെത്തിയാണ് ഓക്സിജൻ മെഷീൻ കൈമാറിയത് സെക്രട്ടറി എം.ബിജുബാൽ പഞ്ചായത്ത് അംഗം ജമാൽ മോട്ടോൽ പെയിൻ ഏൻ്റ് പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രസിഡണ്ട് കെ.എം ഗഫൂർ എന്നിവർ സന്നിഹിതരായിരുന്നു. ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന നാലാമത്തെ ഓക്സിജൻ മെഷീൻ ആണിത്.

Comments are closed.