1470-490

മരം മുറിച്ച് കടത്തിയതിൽ ഒനിഡ ക്ലബ്ബിൻ്റെ പ്രതിഷേധം.

തേഞ്ഞിപ്പലം: മൂന്നിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസം മരം മുറിച്ച് കടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒനിഡ ക്ലബ്ബ് പ്രതിഷേധിച്ചു. എട്ട് വർഷം മുമ്പ്
പരിസ്ഥിതി ദിനത്തിൽ ഒനിഡാ ക്ലബ് നട്ട വൃക്ഷങ്ങളാണ് മുറിച്ച് കടത്തിയത് . സർക്കാർ അനുമതിയില്ലാതെ വ്യാപകമായി മരം മുറിച്ചു കടത്തിയതിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഒനിഡാ ക്ലബ്ബിന്റെ മുൻകാല ഭാരവാഹികൾ മൂന്നിയൂർ പി എച്ച് സി പരിസരത്ത് പ്രതിഷേധ വലയം തീർത്തു .പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ പി വി എസ് പടിക്കൽ ഉദ്ഘാടനം ചെയ്തു. സി അൻസാർ മുഖ്യ പ്രഭാഷണം നടത്തി .വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആയി നാസർ മാസ്റ്റർ, എടശ്ശേരി നവാസ്, കെ സിദ്ധാർത്ഥൻ, പി പി സൈദ്, ഷമീർ തുടങ്ങിയവരും ക്ലബ്ബ് ഭാരവാഹികളായ അൻസാർ, മുസ്തഫ, കബീർ, ശിഹാബ്, മുറാദ്, സൈനുദ്ദീൻ, സക്കറിയാ തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.