ഒബിസി കോൺഗ്രസ് കണ്ണാടി സമരം നടത്തി

തിരുവില്വാമല :ശിവഗിരി ടൂറിസം പദ്ധതി, കേരള സ്പിരിച്ചൽ സർക്യൂട്ട് പദ്ധതി എന്നിവ ഉപേക്ഷിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെയും ഈ വിഷയത്തിൽ നിസംഗത പുലർത്തുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെയും
കെപിസിസി – ഒബിസി കോൺഗ്രസ് ചേലക്കര ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവില്വാമലയിൽ നടത്തിയ കണ്ണാടി സമരം ജില്ലാ വൈസ് ചെയർമാൻ ശശി പോട്ടയിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ കെ ജി സന്തോഷ് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി എ മുരളി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പി ആർ രതീഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ എസ് മുഹമ്മദ് കുട്ടി, മണ്ഡലം ചെയർമാന്മാരായ, രാധാകൃഷ്ണൻ, സി.പി. ഷനോജ്, ബാബു കെ സി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം. ഉദയൻ , മിഥുൻ, വിജയൻ തുടങ്ങിയവർ സംസാരിച്ചു.
Comments are closed.