1470-490

എൻ എസ് എസിന്റെ എഡ്യു ഹെൽപ്പ് പദ്ധതിക്ക് തുടക്കമായി ..

കോവിഡ് കാലത്ത് പഠനം ഓൺലൈൻ ആയി മാറിയ പുതിയ സാഹചര്യത്തിൽ അത് പ്രയോജനപ്പെടുത്താൻ ബുദ്ധിമുട്ടുള്ള കുട്ടികളെ കണ്ടെത്തി സഹായിക്കുന്നതിനായി ഹയർ സെക്കന്ററി നാഷണൽ സർവ്വീസ്കിം നടപ്പിലാക്കുന്ന എഡ്യു ഹെൽപ് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. വീടുകളിൽ ടി.വി , സ്മാർട്ട് ഫോൺ , ലാപ്ടോപ്പ് എന്നിവ ഇല്ലാത്ത പ്രയാസം അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി പഠന സൗകര്യങ്ങൾ എൻ എസ് എസ് വളണ്ടിയർമാർ ലഭ്യമാക്കും . ജില്ലയിൽ ഇതുവരെ 34 ടി.വികളും , 27 സ്മാർട്ട് ഫോണുകളും , രണ്ട് ടാബും കുട്ടികൾ ശേഖരിച്ച് സൗകര്യങ്ങൾ ലഭ്യമല്ലാത്ത കൂട്ടുകാർക്ക് എത്തിച്ചു നൽകി . പദ്ധതിയുടെ ജില്ല തല ഉദ്ഘാടനം തൊഴിൽ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ നിർവ്വഹിച്ചു .ജില്ലയിലെ 139 എൻ എസ് യൂണിറ്റുകളും വിഭവ സമാഹരണത്തിലൂടെ അർഹരായ കുട്ടികളെ കണ്ടെത്തി സഹായം എത്തിച്ചു കൊണ്ടിരിക്കുകയാണ് . ” NOT ME BUT YOU ” ( നിന്റെ ആവശ്യത്തിന് ഞാൻ എന്റേതിനേക്കാൾ പ്രധാന്യം നൽകുന്നു ) എന്ന എൻ എസ് എസിന്റെ ആപ്തവാക്യം മനസ്സിൽ സ്വീകരിച്ചു കൊണ്ട് മാത്യക പരമായ പ്രവർത്തമാണ് എൻ എസ് എസ് വളണ്ടിയർമാർ നടത്തുന്നതെന്ന് ജില്ല കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത് പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689