1470-490

നീറ്റ്‌ : ഗൾഫിൽ പരീക്ഷാ കേന്ദ്രങ്ങൾ വേണമെന്ന് കെഎംസിസി ഹർജി

കൊച്ചി : ഖത്തറിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും നീറ്റ് പ്രവേശന പരീക്ഷയ്ക്ക് പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.
ഖത്തർ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് നരിക്കുനിയാണ് ഖത്തറിലെ മുന്നൂറോളം വിദ്യാർഥികൾ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ നീറ്റ് പ്രവേശനപരീക്ഷക്ക് കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്. എംബിബിഎസ് എംഡി കോഴ്സുകൾക്ക് പ്രവേശനം ലഭിക്കുന്നതിനുള്ള സുപ്രധാന പ്രവേശന പരീക്ഷയാണ് നീറ്റ്.
രണ്ടു വർഷക്കാലമായി നീറ്റ് പരീക്ഷക്ക് വേണ്ടി പരിശീലനം കഴിഞ്ഞു തയ്യാറായി ഇരിക്കുന്നവരാണ് ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾ എന്നും ഈ അവസരം നഷ്ടപ്പെട്ടാൽ വീണ്ടും ഒരു വർഷം കൂടി കുട്ടികൾക്ക് പാഴായി പോകുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
ജി പ്രവേശന പരീക്ഷക്ക്‌നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇന്ത്യക്ക് പുറത്ത് പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ടെന്നും ഹരജിക്കാരൻ ബോധിപ്പിച്ചു.
കേരള സർക്കാരിനും ഇന്ത്യൻ എംബസിക്കും ബന്ധപ്പെട്ട അധികാരികൾക്കും നിവേദനം നൽകിയിട്ടും പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കാത്തതിനെ ചോദ്യം ചെയ്താണ് ഹർജിക്കാരൻ സുപ്രീം കോടതി അഭിഭാഷകൻ
ഹാരിസ് ബീരാൻ മുഖേന ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

Comments are closed.