നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ 22ാം സ്ഥാപകദിനം ആഘോഷിച്ചു.

നാഷണലിസ്റ്റ കോൺഗ്രസ് പാർട്ടിയുടെ 22ാം സ്ഥാപകദിനം ആഘോഷിച്ചു. ചൂണ്ടൽ പഞ്ചായത്തിലെ പയ്യൂർ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്ഥാപക ദിനം ആഘോഷിച്ചത്. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.രാജൻ മാസ്റ്റർ കൊടി ഉയർത്തി. സ്ഥാപക ദിനത്തിന്റെ ഭാഗമായി നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിൻ്റെ ജില്ലാതല ഉദ്ഘാടനവും പി.കെ.രാജൻ മാസ്റ്റർ നിർവ്വഹിച്ചു. പെലക്കാട്ട് പയ്യൂരിൽ നടന്ന ചടങ്ങിൽ എൻ.വൈ.സി.തൃശൂർ ജില്ലാ പ്രസിഡൻ്റ് സി.ആർ.സജിത് അധ്യക്ഷനായി. എൻ. സി.പി.തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ടി.എ മുഹമ്മദ് ഷാഫി , നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷൈൻ, നേതാക്കളായ ടി ജെ ജോൺസൻ, വി.രാധാകൃഷ്ണൻ, കെ.എസുഭാഷ്, ജോബി ജോസഫ്, കെ എച്ച് .സരജദാസ് . അഡ്വ എം ആർ.രമേഷ്, എന്നിവർ സംസാരിച്ചു. എം.എം.ഷെമീർ, കെ എസന്തോഷ്, കെ.എസ് പ്രദോഷ്, ടി.വി .വിനോജ്, മിലൻ ജോൺസൻ എന്നിവർ നേതൃത്വം നൽകി
Comments are closed.