മെട്രോ മുഹമ്മദ് ഹാജി – തൂവെള്ള മനസ്സിനുടമ- ഇ.ടി

വേഷ വിധാനം പോലെ തന്നെ തൂവെള്ള മനസ്സിനുടമയായിരുന്നു അന്തരിച്ച മെട്രോ മുഹമ്മദ് ഹാജിയെന്നു മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.
രാഷ്ട്രീയ, മത, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെല്ലാം നിറയെ നന്മകള്‍ കൊണ്ട് അടയാളപ്പെടുത്തിയാണ് അദ്ദേഹം വിടവാങ്ങിയത്.മുസ്ലിംലീഗിന് വേണ്ടിയും സമസ്തക്ക് വേണ്ടിയും സാമ്പത്തികമായും ശാരീകമായും വിലപ്പെട്ട സംഭാവനകള്‍ അദ്ദേഹം നല്‍കുകയുണ്ടായി. തിരുവനന്തപുരം സി.എച്ച് സെന്ററുമായി ഹൃദയബന്ധം സൂക്ഷിച്ചിരുന്ന അദ്ദേഹം അതിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും വേണ്ട സംഭാവനകളും സഹായങ്ങളും ചെയ്തുതന്നുവെന്നും ഇ ടി അനുസ്മരിച്ചു.
Comments are closed.