1470-490

കോവിഡ് രോഗികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗകര്യങ്ങൾ

കോവിഡ് രോഗികൾക്കായി ഗവ. മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുംകോവിഡ് രോഗികൾക്കായി തൃശൂർ ഗവ. മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. നെഞ്ചുരോഗാശുപത്രിയിലെ സി ബ്ലോക്കിൽ 150 കിടക്കകൾ കോവിഡ് രോഗികൾക്ക് മാത്രമായി സജ്ജീകരിക്കും. മെഡിക്കൽ കോളേജ് കോവിഡ് ബ്ലോക്കിൽ നിലവിൽ 177 കിടക്കകളാണുള്ളത്. ഇതിനു പുറമെയാണ് നെഞ്ചുരോഗാശുപത്രിയിൽ പുതിയ സൗകര്യങ്ങളൊരുക്കുന്നത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം എ ആൻഡ്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന മെഡിക്കൽ ബോർഡിന്റെതാണ് തീരുമാനം. കൂടുതൽ രോഗികൾ വരുകയാണെങ്കിൽ വാർഡ് 3, 9, 13 എന്നിവ നവീകരിക്കുവാൻ അടിയന്തരമായി പൊതുമരാമത്തു വകുപ്പിന് നിർദ്ദേശം നൽകും. ഈ വാർഡുകളിലെ ഡെന്റൽ കോളേജിന്റെ അനുബന്ധ സാമഗ്രികൾ നീക്കം ചെയ്യാൻ നെഞ്ചുരോഗാശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി. ക്ഷയരോഗികൾക്കുള്ള കിടത്തി ചികിത്സ കിടക്കകൾ ഇതിന്റെ ഭാഗമായി പുനക്രമീകരിക്കും

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241