ഞാറ്റുവേല ചന്ത ആരംഭിച്ചു.

ബാലുശ്ശേരി:- കൃഷിഭവനിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു .കർഷർക്കാവശ്യമായ നടീൽ വസ്തുക്കൾ വിത്തുകൾ എല്ലാം ലഭ്യമാക്കുന്നതിന് വേണ്ടി നടത്തുന്ന ചന്തയാണിത്. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിർവ്വഹിച്ചു. ചടങ്ങിൽ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പെരിങ്ങിനി മാധവൻ അധ്യക്ഷത വഹിച്ചു. കൃഷിഓഫീസർ പി വിദ്യ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത് അംഗങ്ങളായ എൻ.പി.നദീഷ്കുമാർ, ഡി.ബി. സബിത , പി.കെഗണേശൻ , ഉമാ മഠത്തിൽ എന്നിവർ സംസാരിച്ചു. കാർഷിക വികസന സമിതി അംഗങ്ങൾ കർഷകർ പങ്കെടുത്തു. ബാലുശ്ശേരി കാർഷിക കർമ്മ സേനയുടെ നേതൃത്വ ത്തിൽ തൈകൾ വിതരണം ചെയ്തു .
Comments are closed.