1470-490

മലപ്പുറത്ത് 37 വാർഡുകൾ കണ്ടെയിൻമെന്റ് സോണുകൾ

കോവിഡ് 19:മലപ്പുറം ജില്ലയിൽ 37 വാർഡുകൾ കണ്ടെയിൻമെന്റ് സോണിൽ
ആറ് വാർഡുകൾ കൂടി പുതുതായി ഉൾപ്പെടുത്തി

കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍ പുതുതായി ഉള്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. നേരത്തെയുള്ള 31 വാര്‍ഡുകള്‍ക്ക് പുറമെയാണിത്. ഇതോടെ ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട വാര്‍ഡുകള്‍ 37 ആയി. ഇവിടങ്ങളില്‍ അതീവ ജാഗ്രതയും കര്‍ശന നിയന്ത്രണങ്ങളുമുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

മഞ്ചേരി നഗര സഭയിലെ വാർഡ് 42, ആതവനാട് പഞ്ചായത്തിലെ 04, 05, 06, 07, 20 എന്നീ വാർഡുകളാണ് പുതിയതായി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

Comments are closed.