കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് സി.എം.എഫ് ഫണ്ട് വിതരണം

ചേലക്കര ഗ്രാമപഞ്ചായത്ത്കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് സി.എം.എഫ് ഫണ്ട് വിതരണം,
കുടുംബശ്രീ CDS ൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ക്ഷീരസാഗരം പദ്ധതി, പ്രളയത്തിൽ കൃഷി നാശം സംഭവിച്ച കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് സി.എം.എഫ് ഫണ്ട് വിതരണം, കുടുംബശ്രീ സംസ്ഥാന മിഷൻ്റേയും, തൃശൂർ ജില്ലയിലെ വിവിധ കുടുംബശ്രീ കുട നിർമാണ യൂണിറ്റുകൾ നിർമിക്കുന്ന കുടകളുടെ വിൽപ്പന “ഒരു മ ക്ക് ഒരു കുട അകലെ “എന്ന പരിപാടിയും ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഉണ്ണികൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യു.ആർ പ്രദീപ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.
അഞ്ച് പേർ വീതമുള്ള 4 ഗ്രൂപ്പുകൾ ക്ക്40 കറവ പശുക്കളാണ് ക്ഷീരസാഗരം പദ്ധതിയിലൂടെ നടപ്പിലാകുന്നത്. ഇതിലേക്ക് 25 ലക്ഷം രൂപയാണ് ആകെ അടങ്കൽ.
ഒരു ഗ്രൂപ്പിന് 625000 രൂപയാണ് ലോണായി നൽകുന്നത്.ഇതിൽ 2 18000 രൂപ ഒരു ഗ്രൂപ്പിന് സബ്ബ് സിഡി ലഭിക്കുന്നു. പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തിലെ പശുക്കളുടെ എണ്ണവും, പാൽ ഉൽപ്പാദന വർദ്ധനവും ഇരുപത് ക്ഷീര കർഷകരുടെ വരുമാനമാർഗവും ലക്ഷ്മിടുന്നു.
2019 ലെ പ്രളയത്തിൽ കൃഷി നാശം സംഭവിച്ച 9 കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾക്കാണ് ക്രയ്സസ് മാനേജ്മെൻ്റ് ഫണ്ട് ( സി.എം.എഫ്) 20,000 രൂപ വീതം നൽകിയത്.കൂടാതെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കൃഷി നടത്തിയ കുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് ഇൻസറ്റീവും വിതരണം ചെയതു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗായത്രി ജയൻ, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.എസ്.ശ്രീകുമാർ ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സൈനബ ഇക്ബാൽ, സി ഡി.എസ് ചെയർപേഴ്സൺ ശോഭന തങ്കപ്പൻ, ബാങ്ക് ഓഫ് ഇന്ത്യ ചേലക്കര ബ്രാഞ്ച് മാനേജർ രംജിത്ത് എന്നിവർ സന്നിഹിതരായി.

Comments are closed.