1470-490

ആനവണ്ടി ഇനി ബിജു പ്രഭാകറിന്

ബിജുപ്രഭാകർ ഐഎഎസിന് കെഎസ്ആർടിസി എംഡിയുടെ അധിക ചുമതല നൽകാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. നിലവിൽ എംഡിയായിരുന്ന ഐജി ദിനേശ് രാജിവെച്ച ഒഴിവിലാണ് ബിജു പ്രഭാകറിന് ചുമതല നൽകിയത്.
സാമൂഹ്യ ക്ഷേമ വകുപ്പിന്റെ സെക്രട്ടറിയാണ് നിലവിൽ ബിജുപ്രഭാകർ. കെ.എസ്.ആർ.ടി.സി ചെയർമാനായി ഗതാഗത സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ നിയമിക്കുകയും ചെയ്തു

സെമി ഹൈസ്പീഡ് റെയിൽ കോറിഡോറി അംഗീകാരം

തിരുവനന്തപുരം-കാസർകോഡ് സെമി ഹൈസ്പീഡ് റെയിൽ കോറിഡോറിന്റെ പുതിയ അലൈൻമെന്റിന് മന്ത്രിസഭ അംഗീകാരം നൽകി.

കൊയിലാണ്ടി മുതൽ ധർമ്മടം വരെയുള്ള അലൈൻമെന്റിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതുച്ചേരി സർക്കാരിൽ നിന്നുള്ള എതിർപ്പുകളെ തുടർന്നാണ് മാറ്റമെന്നാണ് സൂചന.

കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാനും സർക്കാർ തീരുമാനിച്ചു. പുതുതായി ഇനി ഇളവുകൾ നൽകേണ്ടതില്ല. നിയന്ത്രണങ്ങളിൽ ഒരു വിട്ടുവീഴ്ചയും വേണ്ടതില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ശക്തമായ പരിശോധനകൾ നടത്തും.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879