1470-490

നിലംപൊത്താറായി ഇറിഗേഷൻ വകുപ്പിന്റെ ഓഫീസ് കെട്ടിടം

തലശ്ശേരി: അടിയന്തിര സുരക്ഷ ഒരുക്കിയില്ലെങ്കിൽ ഏത് നിമിഷവും നിലംപൊത്തും തലശ്ശേരിയിലെ ഇറിഗേഷൻ സബ്ബ് ഡിവിഷണൽ ഓഫീസ് – വീഴ്ത്തുന്നതിന്റെ സമയം ഇത്തവണത്തെ മഴ തീരുമാനിക്കും – കടൽ, പുഴകൾ തുടങ്ങിയ ജലാശയതീരങ്ങൾ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ഇറിഗേഷൻ വകുപ്പിന്റെ തലശ്ശേരി തിരുവങ്ങാട് കീഴന്തി മുക്കിലുള്ള സബ്ഡിവിഷണൽ ഓഫീസാണ് നിന്നിടത്തു നിന്നും തലകുത്തി വീഴാൻ പാകത്തിലായിട്ടുള്ളത് — പ്രധാന റോഡിൽ നിന്നും അൽപം മാറിയുള്ള ഒരു പഴഞ്ചൻ ഇരുനില വീടിന്റ മുകൾഭാഗത്താണ് ഓഫീസ് പ്രവർത്തിക്കുന്നത്.- കാലപഴക്കമേറെയുള്ള പഴഞ്ചൻ കെട്ടിടമാണിത്– യഥാസമയം അററകുറ്റപണി നടത്താത്തതിനാൽ  ഓടിട്ട വീടിന്റെ കഴുക്കോൽ ഉൾപെടെ ദ്രവിച്ച് ഏത് നിമിഷവും പൊട്ടിവീഴാവുന്ന അപകടാവസ്ഥയാണുള്ളത്. – ഒരു അസി.എക്സിക്യൂട്ടിവ് എഞ്ചിനിയർ ഉൾപെടെ 17 ഓളം ഉദ്യോഗസ്ഥർ നിത്യയും ഇവിടെ പകൽ സമയങ്ങളിൽ കർമ്മനിരതരായുണ്ടാവും — ഓരോ മഴക്കാലവും വന്ന് പോവുന്നത് വരെ ആധിയോടെയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ഇവർ ജോലി ചെയ്യുന്നത്.’ -. . .-ശക്തിയായി മഴ പെയ്താൽ കുട ചൂടി ഇരിക്കേണ്ട ഗതികേട് – തത്സമയം ഓഫീസിലെ ഫയലുകൾ നനയാതെ രക്ഷിക്കാൻ പാടുപെടേണ്ടി വരും. – ചോർച്ച കൂടുതലുള്ള സ്ഥലത്ത് ആസ് ബസ് സ്റ്റോഴ്സ് ഷീറ്റ് പാകിയിട്ടുണ്ട് -വാടക കെട്ടിടമാണിത്‌ – അറ്റകുറ്റപണി നടത്തേണ്ട ചുമതല ഉടമയ്കാണ് – എന്നാൽ എത്ര പറഞ്ഞാലും അവർ കേട്ട ഭാവം നടിക്കില്ല.- എങ്ങനെയെങ്കിലും സ്ഥലം കാലിയാക്കി പോയ്ക്കൊള്ളാനാണ് വീട്ടുടമ പറയുന്നത്.- പ്രതിമാസം 1400 രൂപ നൽകിയുള്ള കുടിയിരിപ്പ് ഉടൻ അവസാനിപ്പിക്കണമെന്നുള്ള ഉടമയുടെ ആവശ്വം ഇറിഗേഷൻ മേലധികാരികൾ ഇതേ വരെ ചെവിക്കൊണ്ടിട്ടില്ല.-
: ഇതേ തുടർന്ന് ഓഫിസ് ഒഴിപ്പിക്കാൻ ഉടമ കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് തുടരുകയാണിപ്പഴും. -കടലിൽ കോടികളുടെ കല്ലിടൽ പ്രവൃത്തി നടത്തുന്ന വകുപ്പിന് കരയിൽ  സാമാന്യം സൌകര്യമുള്ള ഭേദപ്പെട്ട കെട്ടിടം കണ്ടെത്തി ഓഫീസ് മാറ്റാൻ കഴിവില്ലാഞ്ഞിട്ടല്ല.- പക്ഷെ പൂച്ചയ്കാരു മണികെട്ടുമെന്നാണ് ചോദ്യം -പോകുന്നിടം വരെ പോകട്ടെയെന്നാണ് വകുപ്പ് മേലധികാരികളുടെ മനസിലിരിപ്പ്.- കുറഞ്ഞ വാടകക്ക് മുറികൾ അന്വേഷിക്കുന്നുണ്ടെങ്കിലും സർക്കാർ സ്ഥാപനങ്ങളുടെ ഇടപാട് അറിയാവുന്നവർ ആരും നൽകാൻ തയ്യാറാവുന്നില്ല.- പ്രശ്നത്തിൽ ഇടപെട്ട് അടിയന്തിര പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ കാലവർഷം ശക്തിപ്പെട്ടാൽ മറ്റൊരു മഴ ദുരന്തത്തിന് കീഴന്തി മുക്കും നിരപരാധികളായ ഉദ്യോഗസ്ഥരും ഇരയാവേണ്ടി

Comments are closed.