1470-490

ഒരേ സ്ഥലത്ത് രണ്ട് ഹൈമാസ്റ്റ് ലൈറ്റ്

ഒരേ സ്ഥലത്ത് രണ്ട് ഹൈമാസ്റ്റ് ലൈറ്റ് – പട്ടികജാതി ക്ഷേമ ഫണ്ട് ദുരുപയോഗം ചെയ്തതായി ആക്ഷേപം.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ഒരേ സ്ഥലത്ത് രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ച് – പട്ടികജാതി ക്ഷേമ ഫണ്ട് ദുരുപയോഗം ചെയ്തതായി ആക്ഷേപം. മൂന്നിയൂർ ഗ്രാമ പഞ്ചായത്തിലെ 3-ാം വാർഡ് പൂതേരി വളപ്പ് പട്ടികജാതി കോളനി റോഡിലാണ്സംഭവം. മലപ്പും ജില്ലാ പഞ്ചായത്ത് പട്ടികജാതി ക്ഷേമ ഫണ്ട് ഉപയോഗിച്ചാണ് ഇരു ലൈറ്റുകളും സ്ഥാപിച്ചിരിക്കുന്നതായി പറയുന്നത് .നേരത്തെ ഒരു ലൈറ്റ് സ്ഥാപിച്ചിട്ട് ഒരു വർഷം തികയുന്നതിന് മുമ്പെയാണ് രണ്ടാമത്തെ ലൈറ്റും അതെ സ്ഥലത്ത് അധികൃതർ സ്ഥാപിച്ചത്. മാത്രമല്ല നേരത്തെ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കൃത്യമായി പ്രവർത്തിക്കുന്നുമുണ്ട്. പട്ടികജാതി/ വർഗ്ഗക്കാർ 51% – ൽ അധികം താമസിക്കുന്ന പ്രദേശങ്ങളി ലാണ് പട്ടികജാതി/വർഗ്ഗ ക്ഷേമ ഫണ്ട് സർക്കാർ പദ്ധതികൾക്ക് വേണ്ടി വിനിയോഗിക്കുന്നത്. എന്നാൽ ഒരു സ്ഥലത്ത് തുടങ്ങിയ പദ്ധതി വീണ്ടും അതെ സ്ഥലത്ത്പദ്ധതി ആവർത്തിക്കുന്നത് പട്ടികജാതി/ വർഗ്ഗ ക്ഷേമത്തിൻ്റെ പേരിൽ ഫണ്ട് തട്ടാനുള്ള ശ്രമമാണെന്ന് ആക്ഷേപമുണ്ട്. മാത്രമല്ല പട്ടികജാതി ക്ഷേമ ഫണ്ട് ചില വഴിക്കുന്നതിന് ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് അതായത് പദ്ധതി പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളിൽ 51 % ശതമാനവും അതിലധികവും പട്ടികജാതി / വർഗ്ഗക്കാരാണെന്ന് തെളിയിക്കുന്ന രേഖ സർക്കാറിന് നൽകിയിരിക്കണമെന്നാണ് വ്യവസ്ഥ. അതെ സമയം പൂതേരി വളപ്പ് പട്ടികജാതി കോളനിയിൽ ഹൈമാസ്റ്റ് ലൈറ്റ് ഒരുസ്ഥലത്ത് തന്നെ രണ്ട് ഫീസിബിലിറ്റിയോ , അല്ലെങ്കിൽ ഒരേ ഫീസിബിലിറ്റിയോ ഉപയോഗിച്ചോ ആയിരിക്കും രണ്ട്ഹൈമാസ് റ്റ്ലൈറ്റ് പദ്ധതികളും നടപ്പാക്കിയതെന്ന് നാട്ടുകാരുടെ ആരോപണം. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ജന പ്രതിനിധികൾക്ക് ഒരു വ്യക്തതയുമില്ല . ഒരു സ്ഥലത്ത് രണ്ട് ഹൈമാസ് ലൈനുകൾ സ്ഥാപിച്ചതിൽ കോളനി നിവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. കോളനിയിൽ തന്നെ പദ്ധതി നടപ്പാക്കുന്നതിന് വേറെ സ്ഥലം ഉണ്ടെന്നിരിക്കെ ധ്യതി പിടിച്ച് ഹൈമാസ് ലൈറ്റ് സ്ഥാപിച്ചതിൽ ദുരൂഹതയുള്ളതായി കോളനി നിവാസികളുടെ നിലപാട് .ഇത്തരത്തിൽ പട്ടികജാതി/ വർഗ്ഗ ക്കാർക്ക് ഉപകാര പ്രദമല്ലാത്ത വിധത്തിൽ പട്ടികജാതി/ വർഗ്ഗ ക്ഷേമ ഫണ്ട് ദുരുപയോഗം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആക്ഷേപം ശക്തമാണ്.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996